എസ്.ബി.ഐ വായ്പാ പലിശ കൂട്ടി; ഇനി മറ്റു ബാങ്കുകളുടെ ഊഴം!

വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ഉയരും

Update:2024-07-15 12:52 IST
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പകളുടെ പലിശ നിരക്ക് ഉയര്‍ത്തി. നിശ്ചിത കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് 10 ബേസിസ് പോയന്റ് കണ്ടാണ് വര്‍ധിപ്പിച്ചത്. ജൂലൈ 15 മുതല്‍ വര്‍ധിപ്പിച്ച നിരക്ക് പ്രാബല്യത്തിലായി. മറ്റു ബാങ്കുകളും ഉടന്‍ തന്നെ വായ്പകള്‍ക്ക് പലിശ കൂട്ടുമെന്ന് വ്യക്തം. വാഹന, വ്യക്തിഗത വായ്പകളുടെയും മറ്റും മാസത്തവണ തിരിച്ചടവ് തുക (ഇ.എം.ഐ) ഉയരാന്‍ വഴിവെക്കുന്നതാണ് പുതിയ തീരുമാനം. കോര്‍പറേറ്റ് വായ്പ പലിശ നിരക്കും കൂടും. അതേസമയം, റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഭവന വായ്പകളുടെ പലിശ നിരക്കില്‍ മാറ്റമുണ്ടാവില്ല.
ഒരു മാസത്തെ ഫണ്ട് ബേസ്ഡ് ലെന്‍ഡിങ് റേറ്റ് (എം.സി.എല്‍.ആര്‍) 8.3 ശതമാനത്തില്‍ നിന്ന് 8.35 ശതമാനമായി. മൂന്നു മാസത്തേക്കാണെങ്കില്‍ 8.4 ശതമാനം. മൂന്നു വര്‍ഷത്തേക്ക് 8.95 എന്നത് 9 ശതമാനമായി. ഈ നിരക്കില്‍ താഴെ വായ്പ നല്‍കാന്‍ അനുവാദമില്ല. വിവിധ നിക്ഷേപങ്ങള്‍ക്ക് ഈയിടെയാണ് ബാങ്കുകള്‍ പലിശ നിരക്ക് കൂട്ടിയത്. ഇതോടെ വായ്പാ പലിശ ഉയരുമെന്ന് വ്യക്തമായിരുന്നു.
Tags:    

Similar News