മൊമെൻ്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത കാണിക്കുന്നു , നിഫ്റ്റിയിൽ ബുള്ളിഷ് പ്രവണത തുടരും
ജൂലൈ 29 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 1.25 പോയിൻ്റ് (0.01%) ഉയർന്ന് 24,836.10 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 24,870 എന്ന ഹ്രസ്വകാല പ്രതിരോധ നിലയ്ക്ക് മുകളിൽ ക്ലോസ് ചെയ്താൽ ബുള്ളിഷ് ട്രെൻഡ് തുടരും.
നിഫ്റ്റി ഉയർന്ന് 24,423.30 ൽ വ്യാപാരം തുടങ്ങി 24,999.80 എന്ന റെക്കോർഡ് ഉയരത്തിലെത്തി. അതിനു മുകളിലേക്കു കയറ്റം തുടരുന്നതിൽ പരാജയപ്പെട്ട സൂചിക താഴേക്ക് നീങ്ങി 24,836.10 ൽ ക്ലോസ് ചെയ്യുന്നതിനു മുമ്പ് ഇൻട്രാഡേയിലെ താഴ്ന്ന നിലയായ 24,7764.60 ൽ എത്തി. പൊതുമേഖലാ ബാങ്കുകൾ, മീഡിയ, റിയൽറ്റി, ഓട്ടോ എന്നിവയാണ് നേട്ടമുണ്ടാക്കിയ മേഖലകൾ, ഐടി, എഫ്എംസിജി, ഫിനാൻഷ്യൽ സർവീസസ് എന്നിവ നഷ്ടം നേരിട്ടു. 1474 ഓഹരികൾ ഉയരുകയും 1090 ഓഹരികൾ ഇടിയുകയും 83 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റി 50 സൂചികയിലെ ഏറ്റവും ഉയർന്ന നേട്ടം ഡിവിസ് ലാബ്, ബിപിസിഎൽ, എൽ ആൻഡ് ടി, ബജാജ് ഫിൻസെർവ് എന്നിവയ്ക്കാണ്. ടെെറ്റൻ, ഭാരതി എയർടെൽ, സിപ്ല, ഐടിസിഎന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
മൊമെൻ്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. എങ്കിലും നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ഉയർന്ന നിരക്കിന് മുകളിൽ ക്ലോസ് ചെയ്തു. ബുള്ളിഷ് ട്രെൻഡ് തുടരാനുള്ള സാധ്യതയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
സൂചികയ്ക്ക് 24,870 ൽ പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ ക്ലോസ് ചെയ്താൽ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം. അല്ലെങ്കിൽ, സൂചിക കുറച്ച് ദിവസത്തേക്ക് ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 24,800 ലെവലിലാണ്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,800 -24,700 -24,600
പ്രതിരോധം 24,900 -25,000 -25,100
(15-മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 24,200 -23,650
പ്രതിരോധം 24,870 -25,500.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 110.30 പോയിൻ്റ് നേട്ടത്തിൽ 51,406.25 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്കു താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിനു മുകളിൽ ക്ലോസ് ചെയ്തു.
സൂചികയ്ക്ക് 51,600 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ നീങ്ങിയാൽ ബുള്ളിഷ് ട്രെൻഡ് തുടരും. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 51,200 ലാണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
51,200 -50,900 -50,600
പ്രതിരോധ നിലകൾ
51,600 -51,950 -52,300.
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ വ്യാപാരികൾക്ക്
ഹ്രസ്വകാല സപ്പോർട്ട് 50,650 -49,300
പ്രതിരോധം 51,900 -53,250.