വായ്പാ-നിക്ഷേപ അനുപാതം ഇനിയും വര്‍ധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി

ചെറുകിട സംരംഭക മേഖലയിലും ബാങ്കുകള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം

Update:2023-04-06 10:32 IST

Image : Dhanam

അനാവശ്യ ചുവപ്പുനാടയില്‍ കുരുങ്ങി ഒരു സംരംഭകത്വവും പരാജയപ്പെടുന്നത് സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ സാമ്പത്തിക വര്‍ഷത്തെ പ്രഥമ സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി (എസ്.എല്‍.ബി.സി) യോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വായ്പാ-നിക്ഷേപ അനുപാതം

സംസ്ഥാനത്തിന്റെ വായ്പാ-നിക്ഷേപ അനുപാതം ഇനിയും വര്‍ധിക്കേണ്ടതുണ്ട്. നിലവില്‍ 64 ശതമാനമാണ് വായ്പാനിക്ഷേപ അനുപാതം. ഇത് ഇതര സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ കുറവാണ്. കശുവണ്ടി മേഖലയില്‍ നിന്ന് വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ പ്രയോജനം ബാങ്കുകള്‍ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് മുടങ്ങിയ വായ്പകളും ഒറ്റത്തവണ തീര്‍പ്പാക്കുന്നത് പരിഗണിക്കണം.  

രണ്ട് ലക്ഷത്തില്‍പ്പരം തൊഴിലവസരങ്ങള്‍

കാര്‍ഷിക മേഖലയില്‍ കൈവരിച്ച വളര്‍ച്ച സ്ഥായിയായി നിലനിര്‍ത്തുന്നതില്‍ സഹകരണ ബാങ്കുകള്‍ക്കൊപ്പം വാണിജ്യ ബാങ്കുകള്‍ക്കും പ്രധാന പങ്കുണ്ട്. സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭക മേഖലയിലും ബാങ്കുകള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. സംരംഭകത്വ വര്‍ഷമായി ആചരിച്ച 2022 ല്‍ രണ്ട് ലക്ഷത്തില്‍പ്പരം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. 2021-22 ല്‍ കാര്‍ഷിക മേഖല 4.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്റെ വായ്പാനിക്ഷേപ അനുപാതം 75 ശതമാനം കൈവരിക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ വി.പി ജോയി നിര്‍ദ്ദേശിച്ചു.

Tags:    

Similar News