കെ.എസ്.ഇ.ബിക്ക് വില്‍ക്കുന്ന വൈദ്യുതിയുടെ നിരക്ക് കൂട്ടി, സോളാര്‍ ഉപയോക്താക്കള്‍ക്ക് നേട്ടം

യൂണിറ്റിന് മൂന്ന് രൂപ 15 പൈസ നല്‍കും

Update:2024-07-02 17:10 IST

Image : Canva

കെ.എസ്.ഇ.ബിക്ക് വില്‍ക്കുന്ന വൈദ്യുതിയുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന സോളാര്‍ ഉപയോക്താക്കളുടെ നിരന്തരമായ ആവശ്യത്തിന് ഒടുവില്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അംഗീകാരം. ഉപയോക്താവ് ആവശ്യം കഴിഞ്ഞ് കെ.എസ്.ഇ.ബിക്ക് കൊടുക്കുന്ന ഓരോ യൂണിറ്റിനും മൂന്ന് രൂപ 15 പൈസ നല്‍കും. നേരത്തെ ഇത് രണ്ട് രൂപ 69 പൈസയായിരുന്നു. യൂണിറ്റിന് 46 പൈസയുടെ വര്‍ധന. 2023 ഏപ്രില്‍ ഒന്ന് മുതല്‍ ഈ വര്‍ഷം 31 വരെ നല്‍കിയ വൈദ്യുതിക്കാണ് നിരക്ക് ബാധകമാകുന്നത്.
നിരക്ക് വര്‍ധന കെ.എസ്.ഇ.ബിക്ക് സാമ്പത്തിക ബാധ്യതയാകുമെങ്കിലും പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരും എതിര്‍ത്തിരുന്നില്ല. നേരത്തെ പുരപ്പുറ സോളാര്‍ പദ്ധതി ഉപയോക്താക്കളെ പിഴിയുന്ന നിലപാടാണ് കെ.എസ്.ഇ.ബിക്കെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. അമിത നിരക്ക് ഈടാക്കുന്നുവെന്നും അശാസ്ത്രീയമായാണ് ബില്ലിംഗെന്നും ആരോപിച്ച് നിരവധി പേര്‍ രംഗത്തുവന്നിരുന്നു. കെ.എസ്.ഇ.ബിക്ക് ഇതിലും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുമെങ്കിലും സോളാര്‍ ഉപയോക്താക്കളുടെ പരാതി പരിഹരിക്കുന്നതിന് കൂടിയാണ് പുതിയ തീരുമാനം.
Tags:    

Similar News