കോവിഡ് രണ്ടാം തരംഗം ജൂണില്‍ അവസാനിച്ചേക്കും
മഹാരാഷ്ട്രയില്‍ മെയ് പകുതിയോടെ കോവിഡ് രണ്ടാം തരംഗം ഉയര്‍ന്ന നിലയിലേക്കെത്തും
രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന കോവിഡ് രണ്ടാം തരംഗം ജൂണ്‍ മാസത്തില്‍ അതിന്റെ ഉയര്‍ന്ന നിലയിലേക്കെത്തി അവസാനിക്കുമെന്ന് ഫോറിന്‍ ബ്രോക്കറേജായ സിഎല്‍എസ്എ. 12 രാജ്യങ്ങളിലാണ് കോവിഡ് രണ്ടാം തരംഗം വ്യാപകമാകുന്നത്. ഇന്ത്യയില്‍ ജൂണ്‍ പകുതിയോടെ ഉയര്‍ന്ന നിലയിലെത്തുന്ന കോവിഡ് രണ്ടാം തരംഗം ജൂണ്‍ അവസാനത്തോടെ അവസാനിക്കും. എന്നാല്‍ മഹാരാഷ്ട്രയില്‍ ഇത് ജൂണ്‍ പകുതിയോടെയായിരിക്കുമെന്നും സിഎല്‍എസ്എ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന രാജ്യങ്ങളിലെ കഴിഞ്ഞ ഏഴ് ദിവസത്തെ ശരാശരി കണക്കുകള്‍ നോക്കുമ്പോള്‍ രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ 2.5 ശതമാനം പേര്‍ക്ക് കോവിഡ് ബാധിച്ചേക്കാമെന്നാണ് വ്യക്തമാകുന്നത്.
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയില്‍ മെയ് പകുതിയോടെ കോവിഡ് രണ്ടാം തരംഗം ഉയര്‍ന്ന നിലയിലെത്തും. പിന്നാലെ കേസുകളുടെ എണ്ണം കുറയുമെന്നതിനാല്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ക്ക് ലഭിക്കാന്‍ ഇത് വഴിയൊരുക്കും.
മെയ് അവസാനത്തോടെ ഇന്ത്യയിലെ ജനസംഖ്യയുടെ ഒന്‍പത് ശതമാനം ആളുകള്‍ വാക്‌സിനെടുക്കുമെന്നും സിഎല്‍എസ്എ വ്യക്തമാക്കുന്നു.