മൂന്നാം തരംഗം നേരിടാൻ തിരുവനന്തപുരം മെഡിക്കൽകോളേജ് ഒരുങ്ങി

രണ്ട് പുതിയ ഐസിയുകൾ,100ഐസിയു കിടക്കകൾ ഉൾപ്പടെ വിപുലമായ സൗകര്യങ്ങൾ

Update:2021-09-20 18:01 IST

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി.

രണ്ട് പുതിയ ഐസിയു കൾ, 100 ഐ.സി.യു കിടക്കകൾ ഉൾപ്പെടെ ഇവിടെ പ്രവർത്തന സജ്ജമായി. 17 വെൻറിലേറ്ററുകൾ,78ഓക്സിജൻ കോൺ സെൻട്രേറ്ററുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
എസ്. എ .ടി ആശുപത്രിയിൽ പീഡിയാ ട്രിക് രോഗികൾ കൂടിയാൽ അവരെ കൂടി ഉൾക്കൊള്ളുന്ന തരത്തിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഓരോ വാർഡിലും ഒരു ഐ.സി.യു.വു൦ ഒരു ഹൈഡിപ്പിൻെറൻസി യൂണിറ്റു൦ ഒരുക്കിയിട്ടുണ്ട് ഓരോ കിടക്കയിലും കേന്ദ്രീകൃത ഓക്സിജൻ വിതരണ സംവിധാനമുള്ള സെൻട്രൽ സെക്ഷനും ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടത്തിൽ വെൻെറിലേറ്ററുകൾ ഘടിപ്പിക്കാനുള്ള സംവിധാനമുണ്ട്.
എല്ലാ കിടക്കകളിലു൦ മൾട്ടി പാരാമീറ്റർ മോണിറ്റർ സംവിധാനമുണ്ട്. ഇതിനോടനുബന്ധിച്ച് സെൻട്രലൈസ്ഡ് നേഴ്സിങ് സ്റ്റേഷനു൦ ഒരുക്കിയിട്ടുണ്ട്. ഇവിടെയിരുന്ന് ഡോക്ടർമാർക്ക് ഓരോ രോഗിയുടെയും മോണിറ്ററിൻെറ വിശദാംശങ്ങൾ നിരീക്ഷിക്കുന്നതിനുള്ള കേന്ദ്രീകൃത സംവിധാനവും ഒരുക്കി. ഐ. സി.യു വിനോടനുബന്ധമായി മൈനർ പ്രൊസീജർ റൂം, സ്റ്റാഫ് റൂം എന്നിവയും സജ്ജമാക്കി. രോഗികളുടെ സമ്മർദ്ദം കുറയ്ക്കുന്നതിനായി മ്യൂസിക് സിസ്റ്റം, ടി വി ,സംവിധാനം എന്നിവയുമുണ്ട്.
മെഡിക്കൽ കോളേജിലെ ഈ സംവിധാനങ്ങൾക്ക് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി രണ്ട് കോടി രൂപ സഹായം നൽകുന്നുണ്ട്. കോവിഡു മായി ബന്ധപ്പെട്ട് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംസ്ഥാന സർക്കാരുമായും ആരോഗ്യ രംഗവുമായി സഹകരിക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഇത്തരം പ്രവർത്തനങ്ങൾ നടത്തിയതെന്ന്  സി ഐ ഐ തിരുവനന്തപുരം ചാപ്റ്റർ ചെയർമാൻ എം ആർ സുബ്രമണ്യവും കോൺഫെഡറേഷൻ റീജിയണൽ അംഗം ദീപു തോമസ് ജോയും പറഞ്ഞു.സംസ്ഥാനത്തെ പല ഭാഗങ്ങളിലായി ഒരുക്കിയ കോവിഡ് ചികിത്സാകേന്ദ്രങ്ങൾ,1500ലധികം കിടക്കകൾ,23സർക്കാർ ആശുപത്രികളിൽ പ്രത്യേക സംവിധാനങ്ങൾ തുടങ്ങിയ വ ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങൾ കോൺഫെഡറേഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ചെയ്തു വരുകയാണ്.


Tags:    

Similar News