കൃഷിയില്‍ 'ആത്മനിര്‍ഭര്‍' ആകാന്‍ യു.എ.ഇയും; ഇന്ത്യന്‍ കൃഷിക്കാര്‍ക്ക് സ്വാഗതം!

ഭക്ഷ്യോത്പന്ന ഇറക്കുമതി കുറയ്ക്കാന്‍ യു.എ.ഇയുടെ നീക്കം

Update: 2024-01-04 07:45 GMT

Image : Canva

പ്രവാസി ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ പറുദീസയാണ് യു.എ.ഇ. തദ്ദേശീയരേക്കാള്‍ കൂടുതല്‍ വിദേശികള്‍ ആയതിനാല്‍ തന്നെ ഭക്ഷ്യോത്പന്നങ്ങള്‍ക്കായി വന്‍തോതില്‍ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യവുമാണ് യു.എ.ഇ.

ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനായി കൃഷി വ്യാപകമാക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ യു.എ.ഇ. ഇതിനായി ഇന്ത്യയില്‍ നിന്നടക്കം കര്‍ഷകരെ കണ്ടെത്തി രാജ്യത്തെത്തിക്കും. 2051നകം സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യം.
ഭക്ഷ്യക്ഷാമത്തെ ചെറുക്കാനായി 2018ല്‍ യു.എ.ഇ ദേശീയ ഭക്ഷ്യസുരക്ഷാ നയം രൂപീകരിച്ചിരുന്നു. എല്ലാവര്‍ക്കും ആവശ്യത്തിന് ഭക്ഷണം ഉറപ്പുവരുത്തുകയാണ് നയത്തിന്റെ ലക്ഷ്യം.
ലക്ഷ്യം രണ്ടുലക്ഷത്തിലധികം പേര്‍
മരുഭൂമിയിലും കൃഷി സാധ്യമാക്കിയ ഇസ്രായേലിന്റെ മാതൃക പിന്തുടരാനാണ് യു.എ.ഇ ഉദ്ദേശിക്കുന്നത്. കൃഷിയില്‍ സ്വയംപര്യാപ്തത നേടാനുള്ള ശ്രമത്തിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 20,000 കര്‍ഷകരെ നിയമിക്കും. ദീര്‍ഘകാല ലക്ഷ്യം രണ്ടുലക്ഷം കര്‍ഷകരാണെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എ.ഇ കൂടുതലായും പ്രതീക്ഷിക്കുന്നത് ഇന്ത്യന്‍ കര്‍ഷകരെയാണ്. നിലവില്‍ യു.എ.ഇയുടെ ഭൂപ്രകൃതിയുടെ 0.5 ശതമാനം മാത്രമേ കൃഷിയോഗ്യമായുള്ളൂ.
Tags:    

Similar News