റെയില്‍വേയില്‍ തൊഴിലവസരങ്ങളുടെ പെരുമഴ; പത്താംക്ലാസ് പാസായവര്‍ക്ക് മുതല്‍ അപേക്ഷിക്കാം
ഒക്ടോബര്‍ 16 ആണ് അവസാന തിയതി. മൊത്തം 40 കാറ്റഗറികളിലായി 14,298 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവായ ഇന്ത്യന്‍ റെയില്‍വേ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 14,000ത്തോളം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 16 ആണ് അവസാന തിയതി. മൊത്തം 40 കാറ്റഗറികളിലായി 14,298 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മുമ്പ് അപേക്ഷ നല്‍കിയവര്‍ക്ക് ഒക്ടോബര്‍ 17 മുതല്‍ 21 വരെ തിരുത്തലിന് സമയം അനുവദിച്ചിട്ടുണ്ട്. 250 രൂപയാണ് അപേക്ഷ തിരുത്താനുള്ള ഫീസ്.
ഒഴിവുകള്‍ ഇങ്ങനെ
ടെക്‌നിക്കല്‍ ഗ്രേഡ് 111: എസ്.എസ്.എല്‍.സി പാസായ ഐ.ടി.ഐ/ആക്ട് അപ്രന്റിസ്ഷിപ്പ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.
ടെക്‌നിഷ്യന്‍ ഗ്രേഡ് 1: ഫിസിക്‌സ്/ഇലക്ട്രോണിക്‌സ്/കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി അല്ലെങ്കില്‍ സയന്‍സ് ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ടെക്‌നിക്കല്‍ ഗ്രേഡ് 1ല്‍ 18 മുതല്‍ 26 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക് പത്തും വര്‍ഷം ഇളവ് ലഭിക്കും. കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി) മുഖേനയാണ് തെരഞ്ഞെടുപ്പ്.
കമേര്‍ഷ്യല്‍-കം-ടിക്കറ്റ് ക്ലര്‍ക്ക്, ഒഴിവുകള്‍ 2022, അടിസ്ഥാന ശമ്പളം 21,700 രൂപ (ആര്‍ആര്‍ബി തിരുവനന്തപുരത്തിന് കീഴില്‍ 102 ഒഴിവുകളുണ്ട്).
അക്കൗണ്ട് ക്ലര്‍ക്ക്-കം-ടൈപ്പിസ്റ്റ്, ഒഴിവുകള്‍ 361. ജൂനിയര്‍ ക്ലര്‍ക്ക്-കം-ടൈപ്പിസ്റ്റ്, ഒഴിവുകള്‍ 990 (ആര്‍ആര്‍ബി തിരുവനന്തപുരം 9 ഒഴിവുകള്‍).
ട്രെയിന്‍സ് ക്ലര്‍ക്ക്- ഒഴിവുകള്‍ 72 (ആര്‍ആര്‍ബി തിരുവനന്തപുരം ഒഴിവ് 1).
ഈ തസ്തികകളുടെ അടിസ്ഥാന ശമ്പളം 19,900 രൂപ.
യോഗ്യത: പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. എസ്.സി/എസ്ടി/ഭിന്നശേഷിക്കാര്‍ (പിഡബ്ല്യുബിഡി)/വിമുക്തഭടന്മാര്‍ക്ക് 50% മാര്‍ക്ക് വേണമെന്നില്ല. പാസായിരുന്നാല്‍ മതി.