ഇലക്ട്രിക് വാഹന രംഗത്തേക്ക് ഷവോമിയെത്തുന്നു

പ്രാരംഭഘട്ടത്തില്‍ 10 ബില്ല്യണ്‍ ചൈനീസ് യുവാന്‍ നിക്ഷേപിക്കും

Update: 2021-03-31 08:22 GMT

സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ ഭീമന്മാരായ ഷവോമി ഇലക്ട്രിക് വാഹന രംഗത്തേക്ക് ചുവടുവയ്ക്കുന്നു. ഇലക്ട്രിക് വാഹന വ്യവസായ രംഗത്തേക്കുള്ള പ്രവേശനം ചൈനീസ് കമ്പനി ചൊവ്വാഴ്ച വ്യക്തമാക്കി.

ഇലക്ട്രിക് വാഹന വ്യവസായത്തിന് കമ്പനി പൂര്‍ണ ഉടമസ്ഥതയിലുള്ള ഒരു സബ്‌സിഡിയറി പ്രവര്‍ത്തിപ്പിക്കും. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഈ രംഗത്ത് 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 10 ബില്ല്യണ്‍ ചൈനീസ് യുവാന്‍ (1.52 ബില്ല്യണ്‍ യുഎസ് ഡോളര്‍) നിക്ഷേപിക്കും. ഇലക്ട്രിക് വാഹന ബിസിനസ് സിഇഒ ആയി ഷിയോമി സിഇഒ ലീ ജുന്‍ പ്രവര്‍ത്തിക്കുമെന്ന് കമ്പനി അറിയിച്ചു.
'ഇലക്ട്രിക് വാഹന വ്യവസായം ആരംഭിക്കാന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. സ്മാര്‍ട്ട് ഇലക്ട്രിക് വാഹന ബിസിനസ് നടത്തുന്നതിന് കമ്പനി പൂര്‍ണമായും ഉടമസ്ഥതയിലുള്ള ഒരു സബ്‌സിഡിയറി സ്ഥാപിക്കും. പ്രാരംഭഘട്ടത്തില്‍ 10 ചൈനീസ് യുവാന്‍ ഇതിനായി നിക്ഷേപിക്കും. അടുത്ത 10 വര്‍ഷത്തിനിടയില്‍ ആകെ നിക്ഷേപ തുക 10 ബില്യണ്‍ യുഎസ് ഡോളറാക്കാനും ലക്ഷ്യമിടുന്നു' ലീ ജുന്‍ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ലോകത്തെ എല്ലാവര്‍ക്കും എപ്പോള്‍ വേണമെങ്കിലും എവിടെയും സ്മാര്‍ട്ട് ജീവിതം ആസ്വദിക്കാന്‍ കഴിയുന്ന നിലവാരമുള്ള സ്മാര്‍ട്ട് ഇലക്ട്രിക് വാഹനങ്ങള്‍ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി.



Tags:    

Similar News