സ്ഥിര നിക്ഷേപത്തിന് 8.05% പലിശ; ഈ ബാങ്കുകള്‍ സീനിയര്‍ സിറ്റിസണ്‍സിന് അനുയോജ്യം
നിലവില്‍ ഏറ്റവും കൂടുതല്‍ പലിശ ലഭിക്കുന്ന ചില സ്ഥിരനിക്ഷേപങ്ങള്‍ ഏതെന്ന് നോക്കാം
വലിയ റിസ്‌ക്കെടുക്കാന്‍ ആഗ്രഹിക്കാത്തവരെ സംബന്ധിച്ച് സ്ഥിര നിക്ഷേപങ്ങള്‍ (Fixed deposits) എപ്പോഴും ഗുണകരമായ വരുമാന മാര്‍ഗമാണ്. പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്ക്. നിശ്ചിത മാസവരുമാനം ഉറപ്പിക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. നിലവില്‍ ഏറ്റവും കൂടുതല്‍ പലിശ ലഭിക്കുന്ന ചില സ്ഥിരനിക്ഷേപങ്ങള്‍ ഏതെന്ന് നോക്കാം.
ഡി.സി.ബി ബാങ്ക്
26 മാസം മുതല്‍ 37 മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.05 ശതമാനം പലിശയാണ് ഡി.സി.ബി ബാങ്ക് നല്‍കുന്നത്. ഏറ്റവും കൂടുതല്‍ പലിശ ലഭിക്കുന്ന ബാങ്കുകളിലൊന്നാണിത്.
ആര്‍.ബി.എല്‍ ബാങ്ക്
സ്വകാര്യ മേഖല ബാങ്കുകളില്‍ പ്രധാനികളായ ആര്‍.ബി.എല്‍ ബാങ്ക് സീനിയര്‍ സിറ്റിസണ്‍സിന് 8 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 289 ദിവസം മുതല്‍ 432 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്കാകും ഈ നിരക്കില്‍ പലിശ ലഭിക്കുക.
യെസ് ബാങ്ക്
24 മുതല്‍ 36 ശതമാനം വരെയുള്ള ഫിക്‌സഡ് ഡിപ്പോസിറ്റിന് 8 ശതമാനം പലിശയാണ് യെസ് ബാങ്ക് നല്‍കുന്നത്.
ബന്ധന്‍ ബാങ്ക്
3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 7.75 ശതമാനം പലിശ നല്‍കുന്നു കൊല്‍ക്കത്ത ആസ്ഥാനമായ ഈ ബാങ്ക്.
ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്
7.75 ശതമാനം പലിശയാണ് ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്നത്. രണ്ടു മുതല്‍ 3 വര്‍ഷം വരെയാണ് നിക്ഷേപം നടത്തേണ്ടത്.
ഫെഡറല്‍ ബാങ്ക്
ആലുവ ആസ്ഥാനമായുള്ള ഫെഡറല്‍ ബാങ്ക് മൂന്ന് മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 7.5 ശതമാനം പലിശ നല്‍കുന്നു.