സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു

പവന് 120 രൂപ വര്‍ധിച്ച് 34,680 രൂപയായി

Update:2021-09-27 15:00 IST

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍നിന്ന് സംസ്ഥാനത്തെ സ്വര്‍ണവില ഉയര്‍ന്നു. പവന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 34,680 രൂപയായി. ഒരു ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 4335 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. മൂന്നു ദിവസത്തിന് ശേഷമാണ് സംസ്ഥാനത്ത് സ്വര്‍ണ വില ഉയരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്തെ സ്വര്‍ണ വില 35,000ല്‍ താഴെയായി തുടരുകയാണ്.

അതേസമയം, ആഗോള വിപണിയിലുണ്ടായ വര്‍ധനവാണ് സ്വര്‍ണത്തിന്റെ വില ഉയരാന്‍ കാരണം. സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 0.5 ശതമാനം വര്‍ധിച്ച് 1,757.79 ഡോളറായി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകള്‍ 0.3 ശതമാനമാണ് ഉയര്‍ന്നത്.



Tags:    

Similar News