ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വന്‍ ഇടിവ്

Update:2020-05-12 16:21 IST

കൊവിഡിനെ തുടര്‍ന്നുള്ള ലോക്ക് ഡൗണിന്റെ ഫലമായി തുടര്‍ച്ചയായി രണ്ടാം മാസവും രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് തിരിച്ചടി തന്നെ. പുതിയ ബിസിനസ് പ്രീമിയത്തിന്റെ കാര്യത്തില്‍ കമ്പനികള്‍ പിന്നോട്ടാണ്. ഏപ്രിലില്‍ പുതിയ ബിസിനസ് പ്രീമിയത്തില്‍ 32.6 ശതമാനം ഇടിവാണ് ഉണ്ടായത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 9,928 കോടി രൂപയുടെ പുതിയ ബിസിനസ് ഉണ്ടായിരുന്നിടത്ത് ഈ വര്‍ഷം നേടാനായത് 6728 കോടിയുടെ പ്രീമിയം മാത്രമാണ്. മാര്‍ച്ചില്‍ പുതിയ പ്രീമിയത്തിന്റെ കാര്യത്തില്‍ 32 ശതമാനം ഇടിവാണ് ഉണ്ടായിരുന്നത്. 2

5,409 കോടി രൂപയുടെ പുതിയ പ്രീമിയമാണ് മാര്‍ച്ചില്‍ നേടാനായത്. 2019 മാര്‍ച്ചില്‍ ഇത് 37459 കോടി രൂപയായിരുന്നു.
ഏപ്രിലില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ പുതിയ പ്രീമിയത്തിലൂടെ നേടിയത് 3582 കോടി രൂപയാണ്. 32 ശതമാനം ഇടിവാണിത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 5268 കോടി രൂപയുടെ പുതിയ പ്രീമിയം എല്‍ഐസി നേടിയിരുന്നു. സ്വകാര്യ കമ്പനികള്‍ക്കാവട്ടെ 33.3 ശതമാനം ഇടിവാണ് ഇക്കാര്യത്തിലുണ്ടായത്. മുന്‍വര്‍ഷത്തെ 4714 കോടി രൂപയില്‍ നിന്ന് 3146 കോടി രൂപയിലേക്കാണ് പുതിയ പ്രീമിയം തുക താഴ്ന്നത്.


സം അഷ്വേര്‍ഡ് തുകയുടെ കാര്യത്തിലും ഇടിവ് വ്യക്തമാണ്. ഏപ്രില്‍ 2019 ലെ 2.72 ലക്ഷം കോടി രൂപയില്‍ നിന്ന് 16.4 ശതമാനം ഇടിഞ്ഞ് ഈ ഏപ്രിലില്‍ 2.27 ലക്ഷം കോടി രൂപയായി. 2018 ലേതിനേക്കാള്‍ 29.3 ശതമാനം വളര്‍ച്ച 2019 ല്‍ നേടിയിരുന്ന സ്ഥാനത്താണിത്.

സ്വകാര്യ കമ്പനികളില്‍ എച്ച്ഡിഎഫ്‌സി ലൈഫും (53 ശതമാനം) ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫും (60 ശതമാനം) വലിയ ഇടിവിന് സാക്ഷിയായപ്പോള്‍ എസ്ബിഐ ലൈഫ് നേരിയ വളര്‍ച്ച (0.5 ശതമാനം) നേടി. അതേസമയം ബജാജ് അലയന്‍സ് പുതിയ ബിസിനസ് പ്രീമിയത്തിന്റെ കാര്യത്തില്‍ 43 ശതമാനം വളര്‍ച്ച നേടിയിട്ടുമുണ്ട്.

ഭാവിയില്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ മുന്നേറ്റം ഉണ്ടാകുമെന്നാണ് കെയര്‍ പോലുള്ള റേറ്റിംഗ് ഏജന്‍സികളുടെ വിലയിരുത്തല്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News