ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഈടിന്മേല്‍ വായ്പ; ഈ കാര്യങ്ങള്‍ അറിയാതെ പോകരുത്

Update:2019-07-03 08:25 IST

വായ്പ എടുക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന സാഹചര്യം ഒരിക്കലെങ്കിലും ബിസിനസിലോ ജീവിതത്തിലോ അഭിമുഖീകരിക്കാത്തവരായി ഉണ്ടാകില്ല. എന്നാല്‍ സുരക്ഷിത വായ്പ എപ്പോഴും എളുപ്പത്തില്‍ ആവശ്യ സമയത്ത് ലഭിക്കണമെന്നുമില്ല.

ഏത് തരം വായ്പകളായിരിക്കും സുരക്ഷിതമായവ എന്നത് എപ്പോഴും കടമെടുക്കുന്ന അവസരങ്ങളില്‍ വന്നേക്കാവുന്ന പ്രധാനപ്പെട്ട ആശയക്കുഴപ്പമാണ്. ഹ്രസ്വകാല വായ്പകളെടുക്കാതെ ആസ്തി സൃഷ്ഠിക്കുന്നതിനുള്ള കടമെടുക്കുക എന്നതാണ് പണപ്പെരുപ്പത്തെ നേരിടാനുള്ള ഒരു പ്രധാനമാര്‍ഗം. എന്നാല്‍ ബ്രിഡിജ് വായ്പകള്‍ ആവശ്യമായ അവസരങ്ങളും വേണ്ടി വരും.

സ്വര്‍ണം ഈട് എന്നിവയിലൂടെ വായ്പ ലഭ്യമാകാതെ വരുന്ന അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ നിങ്ങളെ സഹായിക്കുന്ന ഒരു ഘടകമുണ്ട്. അതാണ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍. മിക്ക ഇന്‍ഷുറന്‍സ് കമ്പനികളും ഇന്‍ഷുറന്‍സ് പോളിസിയുടെ അടിസ്ഥാനത്തില്‍ ലോണ്‍ സൗകര്യമൊരുക്കുന്നുണ്ട്. അതിനു പുറമെ ബാങ്കിങ്ങേതര ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും വായ്പ നല്‍കുന്നുണ്ട്. എടുക്കുന്ന വായ്പാത്തുകയ്ക്കു കൂടെ കവറേജ് ഒരുക്കിയാല്‍ കാര്യങ്ങള്‍ വളരെ എളുപ്പമാക്കാം.

ഏത് തരം പോളിസിക്കാണ് വായ്പ ലഭിക്കുക?

സറണ്ടര്‍ വാല്യു ഇല്ലാത്തതിനാല്‍ ടേം ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് വായ്പാ സൗകര്യം ഉണ്ടാകില്ല. യുലിപ്, എന്‍ഡോവ്‌മെന്റ് പ്ലാനുകള്‍, കുറഞ്ഞതു മൂന്നു വര്‍ഷത്തേങ്കിലും പ്രീമിയം അടയ്‌ക്കേണ്ടി വരുന്ന പോളിസികള്‍ എന്നിവയ്ക്കുമാത്രമാണ് വായ്പ സൗകര്യമുണ്ടാകുക.

എത്ര ലക്ഷം രൂപ വരെ വായ്പ ലഭിക്കും ?

മികച്ച പോളിസിയാണെങ്കില്‍ 25 ലക്ഷം വരെ വായ്പ ലഭിക്കും. പരമ്പരാഗത വായ്പകള്‍ക്ക് 80-90 ശതമാനം വരെയാണ് വായ്പ ലഭ്യമാകുക. 70 ശതമാനത്തിന് മുകളില്‍ ഇക്വിറ്റിയില്‍ നിക്ഷേപിച്ചിരിക്കുന്ന യുലിപ് പോലുള്ള പദ്ധതികളില്‍ നിന്നാണെങ്കില്‍ ഫണ്ട് മൂല്യത്തിന്റെ 30 ശതമാനം വായ്പയായി ലഭിക്കുന്നതാണ്.

എങ്ങനെ അപേക്ഷിക്കാം?

പോളിസിക്ക് അനുസരിച്ചായിരിക്കും വായ്പയും നിശ്ചയിക്കുക. ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ഇത് സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ലഭിക്കും. ഒറിജിനല്‍ ഇന്‍ഷുറന്‍സ് പോളിസി രേഖ, ഡീഡ് ഓഫ് അസൈന്‍മെന്റ്, ഏറ്റവും പുതിയ പ്രീമിയം അടച്ച രേഖ എന്നിവ വേണം.

സിബില്‍ സ്‌കോര്‍ ബാധകമാണോ?

അപേക്ഷകന്റെ സിബില്‍ സ്‌കോര്‍ പരിശോധിക്കാതെ വായ്പ ലഭിക്കില്ല. മാത്രമല്ല സറണ്ടര്‍ വാല്യുവിലേക്ക് പോളിസി എത്തിയെങ്കില്‍ മാത്രമേ വായ്പ അനുവദിക്കുകയുള്ളു. മച്യുരിറ്റി കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ്

പലിശ ഈടാക്കുമോ?

ലൈഫ് ഇന്‍ഷുറന്‍സ് അടിസ്ഥാനമാക്കിയുള്ള വായ്പകള്‍ക്ക് 10-12 ശതമാനം വരെ പലിശ ഈടാക്കും.

വായ്പ എടുത്തു കഴിഞ്ഞാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

വായ്പ എടുത്തു കഴിഞ്ഞാലും ഉപഭോക്താവ് പ്രീമിയം കൃത്യമായി അടയ്ക്കണം. അല്ലെങ്കില്‍ പോളിസി റദ്ദ് ചെയ്യാന്‍ കമ്പനിക്ക് കഴിയും.

വായ്പ തുകയുടെ തരിച്ചടവ് സാധാരണ വായ്പകളുടെതുപോലെ തന്നെ തുല്യമായ ഇഎംഐ ആയി അടച്ചു തീര്‍ക്കാം.

ചെറിയ പ്രോസസിങ് ഫീ ഉണ്ടായിരിക്കും

തിരിച്ചടയ്ക്കാതെ പോളിസി ഉടമ മരിച്ചാല്‍ സം അഷ്വേഡ് തുക, ഫണ്ട് മൂല്യം എന്നിവയില്‍ വായ്പത്തുകയും പലിശയും പിടിച്ചതിനു ശേഷമുള്ള തുകയേ കുടുംബത്തിന് ലഭിക്കുകയുള്ളു. ചിലപ്പോള്‍ കുടുംബത്തെ സംബന്ധിച്ച് അത് വലിയ നഷ്ടമായിരിക്കാം.

അത്‌കൊണ്ട് തന്നെ ഒഴിച്ചു കൂടാനാകാത്ത അവസരത്തില്‍ മാത്രം ഇന്‍ഷുറന്‍സ് തുകയില്‍ നിന്നും വായ്പ എടുക്കാന്‍ ശ്രദ്ധിക്കുക.

Similar News