41 ലക്ഷം കോടി കടന്ന് മ്യൂച്വല്‍ഫണ്ട് ആസ്തി: എസ്.ഐ.പിയില്‍ നഷ്ടം

ആകെ മ്യൂച്വല്‍ഫണ്ട് എസ്.ഐ.പി അക്കൗണ്ടുകള്‍ 6.42 കോടിയായി

Update: 2023-05-12 11:03 GMT

രാജ്യത്ത് മ്യൂച്വല്‍ഫണ്ട് (Mutual Fund/MF) കമ്പനികള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (AUM) മാര്‍ച്ചിനേക്കാള്‍ 5.5 ശതമാനം ഉയര്‍ന്ന് റെക്കോഡ് ഉയരമായ 41.6 ലക്ഷം കോടി രൂപയിലെത്തിയെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി/Amfi) വ്യക്തമാക്കി. അതേസമയം, മ്യൂച്വല്‍ഫണ്ടുകളില്‍ തവണകളായി നിക്ഷേപിക്കാവുന്ന സൗകര്യമായ എസ്.ഐ.പി (SIP) അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴിയുള്ള നിക്ഷേപം മാര്‍ച്ചിലെ 14,276 കോടി രൂപയില്‍ നിന്ന് 13,728 കോടി രൂപയായി കഴിഞ്ഞമാസം കുറഞ്ഞു.

പുതുതായി 19.56 ലക്ഷം എസ്.ഐ.പി അക്കൗണ്ടുകള്‍ ഏപ്രിലിൽ രൂപീകരിക്കപ്പെട്ടെങ്കിലും നിലവിലുള്ള 13.21 ലക്ഷം അക്കൗണ്ടുകള്‍ റദ്ദാക്കുകയോ കാലാവധി പൂര്‍ത്തിയാവുകയോ ചെയ്തു. 7.17 ലക്ഷം കോടി രൂപയാണ് എസ്.ഐ.പികളിലൂടെ കമ്പനികള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (AUM).
ഡെറ്റിന് പ്രിയം, ഇക്വിറ്റിക്ക് ക്ഷീണം
കഴിഞ്ഞമാസം ഇക്വിറ്റി മ്യൂച്വല്‍ഫണ്ട് സ്‌കീമുകളിലേക്കുള്ള നിക്ഷേപം 47 ശതമാനം കുറഞ്ഞ് 6,480 കോടി രൂപയായി. മാര്‍ച്ചില്‍ 20,534 കോടി രൂപ ലഭിച്ചിരുന്നു. കഴിഞ്ഞ അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിക്ഷേപമാണ് ഏപ്രിലിലേത്. അതേസമയം, ഡെറ്റ് മ്യൂച്വല്‍ഫണ്ട് സ്‌കീമുകള്‍ 1.1 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഏപ്രിലില്‍ നേടി. കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ നികുതി ഏര്‍പ്പെടുത്തിയെങ്കിലും ഡെറ്റ് ഫണ്ടിലേക്ക് കഴിഞ്ഞമാസം നിക്ഷേപം ഒഴുകുകയായിരുന്നു.
Tags:    

Similar News