കേന്ദ്ര തീരുമാനമെത്തി, പ്രൊവിഡന്റ് ഫണ്ടിന് 8.5 ശതമാനം പലിശ തന്നെ ലഭിക്കും

അഞ്ച് കോടിയിലധികം വരുന്ന ഗുണഭോക്താക്കള്‍ക്ക് നിരക്കുകള്‍ പ്രയോജനമാകും.

Update: 2021-10-29 12:30 GMT

പ്രൊവിഡന്റ് ഫണ്ടിനായി 2020-21 ലെ 8.5 ശതമാനം തന്നെ പലിശ നിരക്ക് നിലനിര്‍ത്തിയതായി കേന്ദ്ര ധനമന്ത്രാലയം. ദീപാവലിയുടെ മുന്നോടിയായി രാജ്യത്തെ അഞ്ച് കോടിയിലധികം വരുന്ന ഗുണഭോക്താക്കള്‍ക്ക് നിരക്കുകള്‍ പ്രയോജനമാകും.

മികച്ച പലിശ നിരക്കിനൊപ്പം ജീവനക്കാര്‍ക്ക് തൊഴിലുടമ ചേര്‍ക്കുന്ന തുകയ്ക്കു മേല്‍ ലഭിക്കുന്ന പലിശയും ലാഭകരമാകുമെന്നതിനാല്‍ നിരവധി പേര്‍ക്ക് നേട്ടമാകും. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ (2019-2020 സാമ്പത്തിക വര്‍ഷം) നേടിയ 8.65 പലിശനിരക്കിനെ താരതമ്യപ്പെടുത്തുമ്പോള്‍ ഈ നിരക്ക് അല്‍പ്പം താഴെയാണ്.
കഴിഞ്ഞ മാര്‍ച്ചിലാണ് ഏഴ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 8.5 ലേക്ക് പിഎഫ് പലിശ താഴ്്ത്തിയത്. 2016-17 ല്‍ 8.65 ശതമാനവും 2017-18 ല്‍ 8.55 ശതമാനവുമായിരുന്നു പിഎഫ് പലിശ നിരക്ക്.
2012-13 ല്‍ 8.5 ശതമാനവും 2013-14 ലും 2014-15 ലും 8.75 ശതമാനം പലിശനിരക്കാണ് നല്‍കിയിരുന്നത്. 2015-16 ല്‍ പലിശ നിരക്ക് 8.8 ശതമാനമായി ഉയര്‍ന്നിരുന്നു. അതേസമയം 2011-12 ല്‍ പ്രൊവിഡന്റ് ഫണ്ടില്‍ 8.25 ശതമാനമായിരുന്നു പലിശ.


Tags:    

Similar News