മിനിട്ടില്‍ 115ല്‍ അധികം ഓര്‍ഡറുകള്‍; ഇന്ത്യക്കാരുടെ ഇഷ്ടഭക്ഷണം ഇതാണ്

ന്യൂസിലാന്റ് ജനസംഖ്യയ്ക്ക് തുല്യമാണ് വിറ്റുപോയ സമൂസകളുടെ എണ്ണമെന്നാണ് സ്വഗ്ഗി പറയുന്നത്

Update: 2021-12-29 05:52 GMT

2021ല്‍ വിതരണം ചെയ്ത ഭക്ഷണങ്ങളുടെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ഫൂഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളായ സൊമാറ്റോയും സ്വഗ്ഗിയും. ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട വിഭവം ബിരിയാണി തന്നെയാണ്. സൊമാറ്റോ ഒരോ രണ്ട് സെക്കന്റിലും രണ്ട് ബിരിയാണി വീതമാണ് ഡെലിവറി ചെയ്തത്. എന്നാല്‍ ആകെ എത്ര ബിരിയാണികള്‍ വിതരണം ചെയ്‌തെന്ന് കമ്പനി വ്യക്തമാക്കിയില്ല.

സൊമാറ്റോയുടെ പ്രധാന എതിരാളികളായ സ്വിഗ്ഗിയില്‍ മിനിട്ടില്‍ 115 ബിരിയാണികളാണ് ഓര്‍ഡര്‍ ചെയ്യപ്പെട്ടത്. 55 മില്യണ്‍ ബിരിയാണികളാണ് സ്വിഗ്ഗി ഡെലിവറി ചെയ്തത്. 2020ല്‍ സ്വിഗ്ഗി വിതരണം ചെയ്തത് 35 മില്യണ്‍ ബിരിയാണിയായിരുന്നു. സ്വിഗ്ഗിയില്‍ രണ്ടാമതെത്തിയത് സമൂസയാണ്. 11 വര്‍ഷം സ്പാനിഷ് ടൊമാറ്റിനോ ഫെസ്റ്റിവല്ലിന് ഉപയോഗിക്കാനാവുന്ന തക്കാളിക്ക് അല്ലെങ്കില്‍ ന്യൂസിലാന്റ് ജനസംഖ്യയ്ക്ക് തുല്യമാണ്, വിറ്റുപോയ സമൂസകളുടെ എണ്ണമെന്നാണ് സ്വഗ്ഗി പറയുന്നത്
8.8 മില്യണ്‍ ഓര്‍ഡറുകള്‍ ലഭിച്ച ദോശയാണ് സൊമാറ്റോയുടെ പട്ടികയിലെ രണ്ടാമത്തെ വിഭവം. ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്തത് അഹമ്മദാബാദ് സ്വദേശിയാണ്. 33,000 രൂപയാണ് ഇയാള്‍ സൊമാറ്റോയില്‍ ചെലവഴിച്ചത്. 1907 തവണ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത പ്രീതിയാണ് ഓര്‍ഡറുകളുടെ എണ്ണത്തില്‍ സൊമാറ്റോയില്‍ ഒന്നാമത്. ഒരു ദിവസം ഏറ്റവും കൂടുതല്‍ തവണ ഓഡര്‍ ചെയ്തയാളുടെ പേര് ശ്വേതയെന്നാണ്. 12 തവണയാണ് ഓര്‍ഡര്‍ ചെയ്തത്. ഐസ്‌ക്രീമായിരുന്നു 12 തവണയും ഇവര്‍ വാങ്ങിയത്.


Tags:    

Similar News