പാന്‍ /ആധാര്‍ ഇല്ലെങ്കില്‍ ശമ്പളത്തില്‍ നിന്ന് 20 % നികുതി ഈടാക്കും

Update: 2020-01-27 09:17 GMT

പാന്‍ നമ്പറോ ആധാര്‍ നമ്പറോ തൊഴിലുടമയ്ക്ക്

നല്‍കാത്തവരില്‍ നിന്ന് 20 ശതമാനം നികുതി ശമ്പളത്തില്‍ നിന്ന് ഈടാക്കും.

അതായത് ശമ്പളത്തില്‍നിന്ന് 20 ശതമാനം ആദായ നികുതി (ടിഡിഎസ്) ഈടാക്കുമെന്ന്

പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ പുതിയ സര്‍ക്കുലറില്‍ പറയുന്നു.

പാന്‍

ഇല്ലാത്തവര്‍ ആധാര്‍ നമ്പര്‍ നല്‍കിയാല്‍ മതിയെന്ന് കഴിഞ്ഞ ബജറ്റില്‍

നിയമം ഭേദഗതി ചെയ്തിരുന്നു. ഇങ്ങനെ ആധാര്‍ നമ്പര്‍ നല്‍കുന്നവര്‍ക്ക്

നികുതി വകുപ്പ് പെര്‍മനെന്റ് അക്കൗണ്ട് നമ്പര്‍ അപേക്ഷിക്കാതെ തന്നെ

നല്‍കിയിരുന്നു.

പാന്‍ നല്‍കിയില്ലെങ്കിലായിരുന്നു 20 ശതമാനം ടിഡിഎസ് ഇതു വരെ ബാധകമായിരുന്നത്. ഇനി ആധാര്‍ നമ്പര്‍ നല്‍കിയാലും മതി. അതേസമയം, ആദായ നികുതി പരിധിക്കു താഴെയാണെങ്കില്‍ ആധാര്‍ നല്‍കിയില്ലെങ്കിലും ടിഡിഎസ് കിഴിവ് ചെയ്യില്ല. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2020 മാര്‍ച്ച് 31 വരെ മൂന്ന് മാസത്തേക്ക് ഐ.ടി വകുപ്പ് നീട്ടിയിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News