നികുതിദായകരുടെ ബാങ്കിടപാടുകളും നിരീക്ഷിക്കാന്‍ ജി.എസ്.ടി വകുപ്പ്
വ്യാജ ഇന്‍വോയ്‌സിലൂടെ നികുതി ആനുകൂല്യം നേടുന്നത് തടയുക ലക്ഷ്യം
ബിസിനസ് സംരംഭകര്‍ വ്യാജ ഇന്‍വോയ്‌സുകളിലൂടെ (Fake Invoice) അനര്‍ഹമായി ഇന്‍പുട്ട് ക്രെഡിറ്റ് ടാക്‌സ് (ഐ.ടി.സി/ITC) നേടുന്നത് തടയാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ബാങ്കിടപാടുകളും നിരീക്ഷിക്കാന്‍ ജി.എസ്.ടി അധികൃതര്‍ ഒരുങ്ങുന്നു. വ്യാജ ഇന്‍വോയ്‌സിലൂടെ തട്ടിയെടുക്കുന്ന ആനുകൂല്യങ്ങള്‍ ഹവാല ഇടപാടുകള്‍ക്കും മറ്റും ഉപയോഗിക്കുന്നതായി ജി.എസ്.ടി ഉദ്യോഗസ്ഥര്‍ നേരത്തെ കണ്ടെത്തിയിരുന്നു.
Also Read : മോഷണം പോയ ഫോണ്‍ ബ്ലോക്ക് ചെയ്യാന്‍ കേരളത്തില്‍ നിന്ന് ആയിരത്തിലേറെ അപേക്ഷകള്‍
കടലാസ് കമ്പനികള്‍ (Shell Companies) രൂപീകരിച്ച് വ്യാജ ഇന്‍വോയ്‌സ് വഴി പണംതിരിമറികള്‍ നടത്തുന്നുവെന്നും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ പപശ്ചാത്തലത്തിലാണ് ബാങ്കിടപാടുകള്‍ പരിശോധിച്ച് പണത്തിന്റെ സ്രോതസ് കണ്ടെത്തി തട്ടിപ്പുകാരെ കുടുക്കാന്‍ ജി.എസ്.ടി അധികൃതര്‍ ലക്ഷ്യമിടുന്നത്.