പ്രളയത്തിൽ നഷ്ടപ്പെട്ട സ്റ്റോക്കിന് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കില്ല

Update: 2018-09-03 04:06 GMT

ഞാന്‍ GST രജിസ്‌ട്രേഷന്‍ ഉള്ള ഒരു വ്യാപാരി / നിര്‍മ്മാതാവ് ആണ്. എന്റെ സ്റ്റോക്കിന്റെ (അസംസ്‌കൃത വസ്തുക്കള്‍ / പുരോഗതിയില്‍ ഇരിക്കുന്ന / പൂര്‍ത്തിയായ ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള) സിംഹഭാഗവും വെള്ളപ്പൊക്കത്തില്‍ കേടുവന്നു യാതൊരു വിധത്തിലും വില്‍ക്കാന്‍ കഴിയാത്തവണ്ണം നാശം സംഭവിച്ചിട്ടുള്ളതാണ്. നഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങിയ സമയത്തു നല്‍കിയ ജിഎസ്ടി ഞാന്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ആയി ഇതിനകം ക്ലെയിം ചെയ്തു കഴിഞ്ഞതാണ്. അങ്ങനെ ക്ലെയിം ചെയ്ത ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ഞാന്‍ തിരിച്ചടയ്‌ക്കേണ്ടതുണ്ടോ?

നഷ്ടപ്പെട്ടതോ, മോഷ്ടിക്കപ്പെട്ടതോ, നശിച്ചുപോയതോ, എഴുതിത്തള്ളിയതോ, ഗിഫ്റ്റ് അഥവാ സൗജന്യ സാമ്പിൾ ആയോ നല്‍കിയ വസ്തുക്കള്‍ക്കു ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കില്ല. വസ്തുക്കള്‍ എന്നത് കൊണ്ട് ഇവിടെ അര്‍ഥമാക്കുന്നത് വില്‍പനയ്ക്കുള്ള വസ്തുക്കളും (Traded Goods) മൂലധന വസ്തുക്കളുമാണ് (Capital Goods). അതുകൊണ്ട് സാധനങ്ങള്‍ അവയുടെ വിലയുടെ ഒരു ഭാഗം പോലും തിരിച്ചു കിട്ടാത്ത വിധം പ്രളയത്തില്‍ നഷ്ടപ്പെടുകയോ നശിക്കുകയോ ചെയ്താല്‍ പ്രസ്തുത വസ്തുക്കളില്‍ ക്ലെയിം ചെയ്ത ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്t പൂര്‍ണമായും തിരികെ നല്‍കുംവണ്ണം തിരിച്ചെഴുതണം. മൂലധന ഉല്‍പന്നങ്ങളുടെ നഷ്ടം സംഭവിച്ചാലും, ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് റിവേഴ്‌സല്‍ (ITC reversal) ആവശ്യമാണ്. ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ നിരക്കിലെങ്കിലും വില്‍ക്കാന്‍ സാധിക്കുമിങ്കില്‍ അങ്ങനെയുള്ളവയുടെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തിരികെ നല്‍കേണ്ടതില്ല. എന്നാല്‍ പുരോഗതിയില്‍ ഇരിക്കുന്ന / നിര്‍മ്മാണം പൂര്‍ത്തിയായ ഉല്‍പന്നങ്ങള്‍ നഷ്ടപ്പെട്ടാല്‍ അവയ്ക്കായി ഉപയോഗിച്ച ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തിരികെ നല്‍കേണ്ടതില്ല.

ഞാന്‍ ജി എസ് ടി രജിസ്‌ട്രേഷന്‍ ഉള്ള ഒരു സേവന ദാതാവാണ്. സേവനം നല്‍കുന്നതിനായി ചില ഉല്‍പ്പന്നങ്ങളും മൂലധന ഉല്‍പ്പന്നങ്ങളും ആവശ്യമായി വരുന്നുണ്ട്. എന്റെ ബിസിനസ്സിലെ ഉല്‍പ്പന്നങ്ങളുടെ ഭൂരിഭാഗവും വെള്ളപ്പൊക്കത്തില്‍ കേടുവന്നു, വിറ്റഴിക്കാനോ ഉപയോഗിക്കാനോ കഴിയാത്തവണ്ണം കേടുവന്നു. നഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങിയ സമയത്തു ഞാന്‍ നല്‍കിയ ജിഎസ്ടിക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ക്ലെയിം ചെയ്തിരുന്നു. അങ്ങനെ ക്ലെയിം ചെയ്ത ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തിരികെ നല്‍കേണ്ടതുണ്ടോ?

മേല്‍വിവരിച്ചതു പോലെ, വെള്ളപ്പൊക്കത്തില്‍ വസ്തുക്കള്‍ അതിന്റെ വിലയുടെ ഒരു ഭാഗം പോലും തിരികെ ലഭിക്കാത്ത വിധം നഷ്ടപ്പെടുകയോ നശിക്കുകയോ ചെയ്താല്‍, അത്തരം വസ്തുക്കളുടെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് പൂര്‍ണമായും തിരികെയടക്കേണ്ടതാണ്. മൂലധന ഉല്‍പന്നങ്ങളുടെ കാര്യത്തിലും ഇത് ബാധകമാണ്. ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ നിരക്കിലെങ്കിലും വില്‍ക്കാന്‍ സാധിക്കുമിങ്കില്‍ അങ്ങനെയുള്ളവയുടെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തിരികെ നല്‍കേണ്ടതില്ല.

മേല്പറഞ്ഞ വിഷയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അന്വേഷണങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ ബന്ധപ്പെടുക.

JAKS Business Empowerment

തിരുവനന്തപുരം- 94471 23625, ചേര്‍ത്തല – 90207 04915,കൊച്ചി – 82810 19444, തൃശൂര്‍ – 99610 46701

Similar News