അരിയുള്‍പ്പടെ ചില്ലറയായി തൂക്കി വില്‍ക്കുന്ന ഈ സാധനങ്ങള്‍ക്ക് ജിഎസ്ടിയില്ല, വ്യക്തത വരുത്തി കേന്ദ്രം

ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെ ന്യായീകരിച്ച ധനമന്ത്രി, ജിഎസ്ടി കൗണ്‍സില്‍ ഒരുമിച്ചെടുത്ത തീരുമാനമാണിതെന്നും വ്യക്തമാക്കി

Update:2022-07-19 16:50 IST

Pic Courtesy: Nirmala Sitharaman / Facebook

അരി ഉള്‍പ്പടെയുള്ള ധാന്യവര്‍ഗങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതില്‍ വ്യക്തത വരുത്തി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ചില്ലറയായി വാങ്ങുമ്പോള്‍ ജിഎസ്ടി നല്‍കേണ്ടാത്ത ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ പട്ടികയും മന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചു. ലേബല്‍ പതിച്ചതും പായ്ക്ക് ചെയ്തതുമായ 25 കിലോയില്‍ താഴെയുള്ള ധാന്യവര്‍ഗങ്ങള്‍ക്കാണ് പുതുതായി 5 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയത്.

ധാന്യങ്ങള്‍, അരി, മൈദ, തൈര് തുടങ്ങിയ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്ക് 5% ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെ ന്യായീകരിച്ച ധനമന്ത്രി, ജിഎസ്ടി കൗണ്‍സില്‍ ഒരുമിച്ചെടുത്ത തീരുമാനമാണിതെന്നും വ്യക്തമാക്കി. ഇത്തരം ഭഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി വരും മുമ്പ്,  ചില സംസ്ഥാനങ്ങള്‍ നികുതി ഏര്‍പ്പെടുത്തിയിരുന്ന കാര്യവും ധനമന്ത്രി ലോക്‌സഭയെ അറിയിച്ചു.

പയര്‍വര്‍ഗ്ഗങ്ങള്‍, പരിപ്പ്‌, ഗോതമ്പ്, Rye , ഓട്‌സ്, ചോളം, അരി, ആട്ട/ മാവ്, സൂജി/റവ, Besan, Puffed Rice, തൈര്, ലസി തുടങ്ങിയവ ചില്ലറയായി തൂക്കി വാങ്ങുമ്പോള്‍ ജിഎസ്ടി നല്‍കേണ്ടതില്ലെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.


Tags:    

Similar News