ഇന്‍കം ടാക്‌സ് ഇ-ഫയലിങ് നിങ്ങള്‍ക്കും ബാധകമാണോ? അറിയേണ്ടതെല്ലാം 

Update:2019-07-02 11:36 IST

ഈ സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേൺ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്. എന്നാല്‍ അത് ആര്‍ക്കൊക്കെ ബാധകമാകും, എന്തൊക്കെയാണ് മാനദണ്ഡങ്ങള്‍ എതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.

ഇതൊന്നും എനിക്ക് ബാധകമല്ല എന്ന നിലയ്ക്ക് മുന്നോട്ടു പോകുന്ന ഒരു വിഭാഗം ആളുകളെ കാത്തിരിക്കുന്നത് തലവേദനയായിത്തീരാവുന്ന സാമ്പത്തിക നൂലാമാലകളാണ്.

നിങ്ങള്‍ക്ക് ഇന്‍കം ടാക്‌സ് ഇ ഫയലിങ് നിര്‍ബന്ധമാണോ? ഇതാ ഇന്‍കം ടാക്‌സ് ഇ ഫയലിങ്ങിനെക്കുറിച്ച് അറിയേണ്ടതെല്ലാം;

  • 80 വയസ്സോ അതില്‍ കൂടുതലോ ഉള്ള പൗരന്മാര്‍ക്കു മാത്രമേ കടലാസ് രൂപത്തിലുള്ള ഇന്‍കം ടാക്‌സ് ഫോം പൂരിപ്പിച്ച് നല്‍കാനാകൂ. മറ്റുള്ളവര്‍ക്ക് ഇ- ഫയലിങ് നിര്‍ബന്ധമാണ്.
  • 60-80 നിടയിലുള്ള സീനിയര്‍ സിറ്റിസൺസിന് മൊത്ത വാര്‍ഷിക പരിധി മൂന്ന് ലക്ഷമാണ്.
  • വാര്‍ഷിക മൊത്ത വരുമാനം സെക്ഷന്‍ സി മുതല്‍ യു വരെ, ഇളവുകള്‍ കഴിക്കാതെ 2.5 ലക്ഷം രൂപയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും റിട്ടേൺ ഇ-ഫയല്‍ ചെയ്യണം.
  • വാര്‍ഷിക വരുമാനം 2.5 ലക്ഷത്തില്‍ കുറവാണോ? ടി.ഡി.എസ് പോലെ നിലവില്‍ മുന്‍കൂറായി ടാക്‌സ് പിടിക്കുന്നുണ്ടെങ്കിലും തിരികെ ലഭിക്കാന്‍ റിട്ടേൺ ഇ-ഫയലായി സമര്‍പ്പിച്ചിരിക്കണം.
  • ഭാവിയില്‍ ബാധ്യതകളുണ്ടാകാനിടയുള്ളവര്‍ക്കും അതിനു വേണ്ട കാരണങ്ങള്‍ സമര്‍പ്പിച്ചു കൊണ്ട് നഷ്ടം കാരി ഫോര്‍വാര്‍ഡ് ചെയ്യേണ്ടവരും ഇ ഫയലിങ് തന്നെയാണ് ചെയ്യേണ്ടത്.

Similar News