ഫേസ്ബുക്കിന്റെ പേര് മാറ്റം; നിങ്ങളെ എങ്ങനെ ബാധിക്കും?

മെറ്റ എന്നാകും ഇനി ഫേസ്ബുക്കിന്റെ മാതൃകമ്പനിയുടെ പേര്

Update:2021-10-29 13:43 IST

ഫേസ്ബുക്ക് മാതൃകമ്പനിയുടെ പേരില്‍ മാറ്റം വരുത്തി. മെറ്റ (META) എന്നാണ് നല്‍കിയിരിക്കുന്ന പുതിയ പേര്. എന്നാല്‍ പേരുമാറ്റം ഉപഭോക്താക്കളെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് കമ്പനി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റാംഗ്രാം, വാട്ട്‌സ്ആപ്പ് തുടങ്ങിയ ആപ്പുകളുടെയും മറ്റു സേവനങ്ങളുടെയും പേരുകളില്‍ മാറ്റമുണ്ടാകില്ല. കമ്പനിയുടെ പേര് ഒരു ഉല്‍പ്പന്നത്തിന്റെ പേരുമായി മാത്രമായി ബന്ധപ്പെട്ടിരിക്കുന്നത് ഒഴിവാക്കാന്‍ പേര് മാറ്റത്തിലൂടെ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. കമ്പനിയുടെ കോര്‍പറേറ്റ് ഘടനയില്‍ ഒരു മാറ്റവും വരുത്തില്ല.

കമ്പനിയുടെ പുതിയ ലോഗോയും കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. തംബ് അപ്പ് ലോഗോയ്ക്ക് പകരം നില ഇന്‍ഫിനിറ്റി ആകൃതിയും മെറ്റ എന്ന വാ്ക്കുമാണ് പുതിയ മാതൃകമ്പനിയുടെ പുതിയ ലോഗോ.
ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുകയുമാണ് മെറ്റ ചെയ്യുക.
ഫേസ്ബുക്ക് ആപ്പ് സൃഷ്ടിക്കുന്ന നിയമപ്രശ്‌നങ്ങള്‍ മാതൃകമ്പനിയുടെ പേരും ഫേസ്ബുക്ക് എന്നായതിനാല്‍ മറ്റു ആപ്പുകളെയും സേവനങ്ങളെയും ബാധിക്കുന്നത് തടയാനും പുതിയ പേരിലൂടെ കഴിയുമെന്നാണ് കമ്പനി കരുതുന്നത്.


Tags:    

Similar News