ലോകത്ത് 30 കോടി തൊഴിലവസരങ്ങള്‍ എഐ ഇല്ലാതാക്കും

ശാരീരിക പ്രയത്നമുള്ള ജോലികള്‍ക്ക് എഐ ഭീഷണിയാകില്ലെങ്കിലും ഓഫിസ്, അഡ്മിനിസ്ട്രേഷന്‍ ജോലികള്‍ക്ക് നിര്‍മിത ബുദ്ധിയെ ഉപയോഗിക്കാനാകും

Update:2023-03-30 09:41 IST

നിര്‍മിത ബുദ്ധി (എഐ) വ്യാപകമാകുന്നതോടെ 30 കോടി തൊഴിലവസരങ്ങള്‍ ഇല്ലാതായേക്കുമെന്ന് ഗോള്‍ഡ്മാന്‍ സാച്സ് റിപ്പോര്‍ട്ട്. നിലവില്‍ തൊഴില്‍ പ്രതിസന്ധിയുള്ള കാലത്ത് എഐ പുതിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കും

യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലെ മൂന്നില്‍ രണ്ടു ജോലി സാധ്യതകളും എഐ അടുത്ത് തന്നെ ഏറ്റെടുക്കും. ഇത് ആഗോള ജിഡിപിയില്‍ 7 ശതമാനത്തിന്റെ ഉണര്‍വിന് കാരണമാകും. സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനുള്ള ഒരു മാർഗമായും എഐയെ കണക്കാക്കുന്നു. 

ഇവ നിര്‍വഹിക്കും

ശാരീരിക പ്രയത്നമുള്ള ജോലികള്‍ക്ക് എഐ ഭീഷണിയാകില്ലെങ്കിലും ഓഫിസ്, അഡ്മിനിസ്ട്രേഷന്‍ ജോലികള്‍ക്ക് 46 ശതമാനവും സമീപകാല ഭാവിയില്‍ നിര്‍മിത ബുദ്ധിയെ ഉപയോഗിക്കാനാകും. 44 ശതമാനം ലീഗല്‍ ജോലികളും 37 ശതമാനം ആര്‍ക്കിടെക്ചര്‍ ജോലികളും എഐക്ക് നിര്‍വഹിക്കാനാകും. 

Tags:    

Similar News