ന്യൂ ഇയര്‍ പൊളിക്കാം; ഡി.ജെ നൈറ്റ് ഉള്‍പ്പെടെ കെ.എസ്.ആര്‍.ടി.സിയുടെ പാക്കേജുകള്‍

പാലക്കാട് നിന്നും തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന രണ്ട് യാത്രകളുടെ വിശദാംശങ്ങള്‍

Update:2023-12-11 18:42 IST

Image made by Canva 

ബജറ്റ് ടൂറിസം സെല്ലിന് കീഴില്‍ യാത്രക്കാര്‍ക്ക് കിടിലന്‍ പുതുവത്സര യാത്രാ പാക്കേജുകളാണ് കെ.എസ്.ആര്‍.ടി.സി. അവതരിപ്പിച്ചിരിക്കുന്നത്. പാലക്കാട് കെ.എസ്.ആര്‍.ടി.സി, തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി എന്നിവിടങ്ങളില്‍ നിന്നാണ് ഈ രണ്ട് വ്യത്യസ്ത ന്യൂ ഇയര്‍ പാക്കേജുകള്‍ ആരംഭിക്കുന്നത്. രണ്ട് നേരത്തെ ഭക്ഷണവും താമസവും പുതുവത്സര ആഘോഷ പരിപാടികളും ഉള്‍പ്പെടുന്നതാണ് പാക്കേജ്.

900 കണ്ടി പോലൊരു കിടിലന്‍ ടൂറിസ്റ്റ് സ്‌പോട്ട് ആണ് പാലക്കാട്ട് നിന്ന് വയനാട്ടിലേക്കുള്ള രണ്ടുദിവസത്തെ പുതുവത്സര യാത്രയുടെ ഹൈലൈറ്റ്.

31-ന് ആരംഭിച്ച് ജനുവരി ഒന്നിന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. 'ന്യൂ ഇയര്‍@900 കണ്ടി' എന്ന പേരില്‍ സംഘടിപ്പിക്കുന്ന യാത്ര ഡിസംബര്‍ 31ന് രാവിലെ അഞ്ച് മണിക്ക് ആരംഭിച്ച് ജനുവരി 1ന് വൈകിട്ടോടെ തിരിച്ചെത്തും.

എന്‍ ഊര്, സൂചിപ്പാറ വെള്ളച്ചാട്ടം, കുറുവ ദ്വീപ്, ബാണാസുര സാഗര്‍ ഡാം എന്നിവിടങ്ങളാണ് ഈ യാത്രയില്‍ ആസ്വദിക്കാവുന്ന പ്രധാന ടൂറിസ്റ്റ് സ്‌പോട്ടുകള്‍. 31 ന് രാത്രിയില്‍ 900 കണ്ടിയില്‍ ന്യൂ ഇയര്‍ നൈറ്റ് ഒരുക്കിയിരിക്കുന്നു. അവിടെ വെച്ച് ഡി.ജെ ഉള്‍പ്പടെ പരിപാടികളുമായി പുതുവത്സരാഘോഷവും നടക്കും. ഒരു വ്യക്തിക്ക് 3,300 രൂപയാണ് ഈ പാക്കേജിന്റെ നിരക്ക്.

ഈ യാത്രയുടെ വിശദാംശങ്ങള്‍ക്ക്, ഫോണ്‍: 7012988534, 9995090216

വാഗമണില്‍ മഞ്ഞ് കൊണ്ടൊരു പുതുവത്സര രാവ്

വാഗമണിലെ തണുപ്പില്‍ ന്യൂ ഇയര്‍ നൈറ്റ് ആസ്വദിക്കുന്ന മറ്റൊരു പാക്കേജ് കെ.എസ്.ആര്‍.ടി.സി അവതരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്തു നിന്നുള്ള ട്രിപ്പാണ് ഇത്. ഡിസംബര്‍ 31ന് തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ നിന്നു പുറപ്പെടുന്ന യാത്ര കേശവ ദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, ആയൂര്‍, കൊട്ടാരക്കര വഴി പത്തനംതിട്ടയിലെത്തിച്ചേരും. ഇവിടെ ഫ്രഷ് ആകാനുള്ള സൗകര്യമുണ്ടാകും. ഇവിടെ നിന്നും റാന്നി, എരുമോലി,കാഞ്ഞിരപ്പള്ളി, മുണ്ടക്കയം റൂട്ടില്‍ വാഗമണിലെത്തും.

വാഗമണില്‍ തങ്ങള്‍പ്പാറ, ടാ ലേക്ക് ബോട്ടിംഗ്, മൊട്ടക്കുന്നുകള്‍, തവളപ്പാറ എന്നിവയാണ് പ്രധാന ആകർഷകങ്ങൾ. രാത്രിയോടെ ഡി.ജെ പാര്‍ട്ടിയുള്‍പ്പെടുന്ന ക്യാമ്പ് ഫയറും ഭക്ഷണവും ഉണ്ടാകും. ജനുവരി ഒന്നിന് ഉളുപ്പുണ്ണി ഓഫ് റോഡ് ജീപ്പ് സഫാരി, ചീന്തലാര്‍ വെള്ളച്ചാട്ടം എന്നിവയും ലൂസിഫര്‍ സിനിമയിലൂടെ ചെകുത്താന്‍ പള്ളി എന്ന പേര് ലഭിച്ച് പ്രശസ്തമായ പുരാതന പള്ളിയും സന്ദര്‍ശിച്ച് തിരികെ പരുന്തുംപാറയിലേക്ക്. രാത്രി 11 മണിയോടെ തിരുവനന്തപുരം ഡിപ്പോയിലെത്തും.

യാത്ര, ഓഫ് റോഡ് ജീപ്പ് സഫാരി, എന്‍ട്രി ഫീസുകള്‍, താമസം, ക്യാമ്പ് ഫയറും ഡി.ജെയും, നാല് നേരത്തെ ഭക്ഷണം എന്നിവ ചേര്‍ത്ത് ഒരാള്‍ക്ക് 1,920 രൂപയാണ് ചാര്‍ജ്.

വിവരങ്ങള്‍ക്ക്, ഫോണ്‍: 9447005995,9746865116,9447324718

Tags:    

Similar News