യു.കെയും കാനഡയുമല്ല, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ഇഷ്ടം ഈ രാജ്യങ്ങള്‍
കുടിയേറ്റക്കാരുടെ മനോഭാവത്തിലുണ്ടായ വീഴ്ചകളും നയം മാറ്റങ്ങളുമാണ് മുന്‍നിര രാജ്യങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ തിരിക്കുന്നത്
വിദേശപഠനം ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രധാന ലക്ഷ്യകേന്ദ്രങ്ങളായിരുന്നു ഇതുവരെ യുഎസ്, യു.കെ, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങള്‍. എന്നാലിപ്പോള്‍ പരമ്പരാഗത പാതയില്‍ നിന്നുമാറി അത്ര അറിയപ്പെടാത്ത രാജ്യങ്ങളിലേക്കാണ് വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി പോകുന്നത്. ലിത്വാനിയ, എസ്‌റ്റോണിയ, ചിലി, തുര്‍ക്കി, മാള്‍ട്ട, തായ്‌വാന്‍, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പഠനാവശ്യങ്ങള്‍ക്കായി പോകുന്നവരുടെ എണ്ണം വര്‍ധിച്ചതായി സ്റ്റഡി എബ്രോഡ് പ്ലാറ്റ്‌ഫോം വക്താക്കളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
വാഗ്ദാനങ്ങളുമായി ചെറു രാജ്യങ്ങള്‍
ഈ വര്‍ഷം താരതമ്യേന ചെറിയ രാജ്യങ്ങളിലേക്കായിരിക്കും വിദ്യാര്‍ത്ഥികള്‍ ശ്രദ്ധകേന്ദ്രീകരിക്കുകയെന്നാണ് ഈ രംഗത്ത് നിന്നുള്ളവര്‍ പറയുന്നത്. പല ചെറിയ രാജ്യങ്ങളും വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനായി നിരവധി കാര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുമുണ്ട്.