മലയാളികള്‍ക്ക് ആശ്വാസമായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഡിസംബര്‍ വരെ; അറിയാം പുതിയ ഷെഡ്യൂളുകള്‍
12 സ്‌പെഷ്യല്‍ ട്രെയിനുകളുടെ സമയ പരിധി നീട്ടി
ഓണാവധിയിലെ യാത്രാ തിരക്കുകള്‍ മുന്നില്‍ കണ്ട് സ്‌പെഷ്യല്‍ ട്രെയിനുകളുടെ സമയ പരിധി നീട്ടി ദക്ഷിണ റെയില്‍വെ. ഡിസംബര്‍ ആദ്യം വരെയാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുക. 12 സ്‌പെഷ്യല്‍ ട്രെയിനുകളുടെ ഡിസംബര്‍ ആദ്യവാരം വരെയുള്ള ഷെഡ്യൂളുകളാണ് റെയില്‍വെ പുറത്തിറക്കിയിരിക്കുന്നത്.
പുതിയ ഷെഡ്യൂളുകള്‍ ഇങ്ങനെ:
കൊച്ചുവേളി-ഷാലിമാര്‍ വീക്ക്‌ലി സ്‌പെഷ്യല്‍ (ട്രെയിന്‍ നമ്പര്‍:06081)- വെള്ളിയാഴ്ചകളില്‍ സെപ്തംബര്‍ 20 മുതല്‍ നവംബര്‍ 29 വരെ.
ഷാലിമാര്‍-കൊച്ചുവേളി (06082) തിങ്കള്‍- സെപ്തംബര്‍ 23 മുതല്‍ ഡിസംബര്‍ രണ്ട് വരെ.
തിരുനെല്‍വേലി-ഷാലിമാര്‍ (06087) വ്യാഴം- സെപ്തംബര്‍ 12 മുതല്‍ നവംബര്‍ 28 വരെ
ഷാലിമാര്‍-തിരുനെല്‍വേലി (06088) ശനി- സെപ്തംബര്‍ 14 മുതല്‍ നവംബര്‍ 30 വരെ
കോയമ്പത്തൂര്‍-ബറൂണി (06059) ചൊവ്വ- സെപ്തംബര്‍ 10 മുതല്‍ നവംബര്‍ 26 വരെ
ബറൂണി-കോയമ്പത്തൂര്‍ (06060) വെള്ളി-സെപ്തംബര്‍ 13 മുതല്‍ നവംബര്‍ 29 വരെ.
കോയമ്പത്തൂര്‍- ധന്‍ബാദ് (06063) വെള്ളി- സെപ്തംബര്‍ 13 മുതല്‍ നവംബര്‍ 29 വരെ.
ധന്‍ബാദ്-കോയമ്പത്തൂര്‍ (06064) തിങ്കള്‍- സെപ്തംബര്‍ 16 മുതല്‍ ഡിസംബര്‍ 2 വരെ.
എറണാകുളം-പറ്റ്‌ന (06085) വെള്ളി- സെപ്തംബര്‍ 13 മുതല്‍ നവംബര്‍ 29 വരെ.
പറ്റ്‌ന--എറണാകുളം (06086) തിങ്കള്‍- സെപ്തംബര്‍ 16 മുതല്‍ ഡിസംബര്‍ 2 വരെ.
കോയമ്പത്തൂര്‍-ഭഗത് കി കോത്തി (ജോധ്പൂര്‍) എക്‌സ്പ്രസ് (06181) വ്യാഴം-ഒക്ടോബര്‍ 3 മുതല്‍ നവംബര്‍ 28 വരെ.
ഭഗത് കി കോത്തി-കോയമ്പത്തൂര്‍ എക്‌സ്പ്രസ് (06182) ഞായര്‍- ഒക്ടോബര്‍ 6 മുതല്‍ ഡിസംബര്‍ 1 വരെ.