ട്രെയ്ന്‍ യാത്രയില്‍ ഇഷ്ടഭക്ഷണം സീറ്റിലെത്തിക്കാന്‍ 'സൂപ്പ്' ചാറ്റ്ബോട്ട്

ഒരു ദിവസം ഒരു ലക്ഷത്തോളം ട്രെയിൻ യാത്രക്കാർക്ക് ഫുഡ് ഡെലിവറി എന്നതാണ് സംരംഭം ലക്ഷ്യമിട്ടിട്ടുള്ളത്

Update: 2023-07-12 05:20 GMT

ഓൺലൈൻ വഴി ട്രെയ്ന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന പലര്‍ക്കും ചിലപ്പോഴെങ്കിലും തോന്നുന്ന കാര്യമാണ് സോമാറ്റോയോ സ്വിഗ്ഗിയോ    പോലെ ഒന്ന്, സഞ്ചരിക്കുന്ന വഴിയിൽ ട്രെയിൻ എത്തുന്നിടത്ത് കിട്ടിയിരുന്നെങ്കിൽ എന്ന്. പ്രധാന കാര്യം ഐ.ആര്‍.സി.ടി.സിയുടെ ഭക്ഷണത്തോട് പലർക്കും അത്ര താല്‍പര്യം ഇല്ല എന്നതാണ്. സ്റ്റേഷനലുകളിലെ ഭക്ഷണം വാങ്ങാം എന്നോർത്താൽ വൃത്തിയെക്കുറിച്ചും വെജ്-നോണ്‍ വെജ് വൈവിധ്യത്തെക്കുറിച്ചുള്ള ആശങ്കയുമുണ്ട് പലർക്കും. 

എന്നാല്‍ പുതിയ ഓണ്‍ലൈന്‍ സംവിധാനം വഴി ഇഷ്ട ഭക്ഷണം ട്രെയിനില്‍ നിങ്ങളിരിക്കുന്ന സീറ്റിലെത്തിക്കാം. സൂപ്പ് ('Zoop') എന്ന ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സംവിധാനമാണ് ഐ.ആര്‍.സി.റ്റി.സിയുമായി കൈകോര്‍ത്തിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് അറ്റ് സൂപ്പ് ഫൂഡ്‌  (@zoopfood) എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ ചാറ്റ്ബോട്ട് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം.

വെറൈറ്റി മെനു

സൗത്ത് ഇന്ത്യന്‍ (South Indian), നോര്‍ത്ത് ഇന്ത്യന്‍ (North Indian), ജെയ്ന്‍ (Jain food), ചൈനീസ് (Chinese) സ്‌നാക്‌സ് (snacks) തുടങ്ങി വെറൈറ്റി മെനു ആണ് സൂപ്പ് ഫുഡ് ഡെലിവറിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഇന്ത്യയില്‍ 150 റെയ്ല്‍വേ സ്‌റ്റേഷനുകളിലാണ് പ്രാരംഭഘട്ടത്തില്‍ Zoop ഡെലിവറി ഉണ്ടായിരിക്കുക.  2024 ഓടെ 250 ല്‍ പരം റെയ്ല്‍വേ സ്റ്റേഷനുകളില്‍ ഭക്ഷണമെത്തിക്കാനാണ് ലക്ഷ്യം. ഒരു ദിവസം ഒരു ലക്ഷത്തോളം ട്രെയിൻ യാത്രക്കാർക്ക്  ഫുഡ് ഡെലിവറി എന്നതാണ് സംരംഭം ലക്ഷ്യമിട്ടിട്ടുള്ളത്.

ഓര്‍ഡര്‍ നല്‍കുന്നതെങ്ങനെ ?

@zoopfood എന്ന സൂപ്പിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുറക്കുക.

Ziva എന്ന ചാറ്റ്‌ബോട്ടില്‍ Hi എന്ന് നല്‍കുക

'Order Food' എന്ന ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക

പേര്, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക (Enter name and mobile number )

സൂപ്പ് ടീമിന്റെ  +917042062070 എന്ന ഈ നമ്പറില്‍ നിന്നും നിങ്ങള്‍ക്ക് മെസേജ് ലഭിക്കും 

പി.എന്‍.ഐര്‍ സ്റ്റാറ്റസ്, ഡെലിവറി ചെയ്യേണ്ട സ്റ്റേഷന്‍ എന്നിവ നല്‍കണം. (Share PNR Status on WhatsApp and choose delivery station)

റസ്റ്റോറന്റ് മെനുവില്‍ നിന്നും ഭക്ഷണം സെലക്റ്റ് ചെയ്യുക

ഇന്‍സ്റ്റാഗ്രാം വഴി ഓര്‍ഡര്‍ ചെയ്യാനും ഓര്‍ഡര്‍ ട്രാക്ക് ചെയ്യാനും കഴിയും എന്നതാണ് ഈ സൗകര്യത്തിന്റെ പ്രത്യേകത.

Tags:    

Similar News