ധനലക്ഷ്മി ബാങ്ക്; അറ്റനഷ്ടം 26 കോടി രൂപ

മുന്‍വര്‍ഷം ഇതേ കാലയളവില്‍ 6.8 കോടി രൂപയുടെ അറ്റാദായം ബാങ്ക് നേടിയിരുന്നു

Update: 2022-08-09 04:28 GMT

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനലക്ഷ്മി ബാങ്കിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 26.4 കോടി രൂപയാണ് ബാങ്കിന്റെ അറ്റനഷ്ടം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 6.8 കോടി രൂപയുടെ അറ്റാദായം ബാങ്ക് നേടിയിരുന്നു. ചെലവും വകയിരുത്തലും ഉയര്‍ന്നതാണ് നഷ്ടത്തിലേക്ക് നയിച്ചത്.

ഇക്കാലയളവില്‍ 237 കോടി രൂപയാണ് ബാങ്കിന്റെ ആകെ വരുമാനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9 കോടിയുടെ ഇടിവ് വരുമാനത്തിലുണ്ടായി. അതേ സമയം പലിശ വരുമാനം ഉയര്‍ന്നു. 242 കോടി രൂപയാണ് ആദ്യപാദത്തിലെ ബാങ്കിന്റെ ആകെ ചെലവ്.

അറ്റ നിഷ്‌ക്രിയ ആസ്തി 4.58 ശതമാനത്തില്‍ നിന്ന് 2.69 ശതമാനമായി കുറഞ്ഞു. 21.41 കോടി രൂപയാണ് നിഷ്‌ക്രിയ ആസ്തികള്‍ക്കായി നീക്കിവെച്ചത്. 81.43 ശതമാനം ആയിരുന്നു പ്രൊവിഷന്‍ കവറേജ് റേഷ്യോ. ഇന്നലെ 1.22 ശതമാനം ഉയര്‍ന്ന് 12.40 രൂപയ്ക്കാണ് ധനലക്ഷ്മി ബാങ്കിന്റെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News