കാശും കൊണ്ട് ഇനി പറക്കേണ്ട; ഗൂഗിള്‍ പേ ഇനി വിദേശത്തും ഉപയോഗിക്കാം
നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരണം;
ഇന്ത്യക്കാര്‍ക്ക് ഇനി വിദേശത്തും ഗൂഗിള്‍ പേ ഉപയോഗിക്കാം. വിദേശയാത്ര നടത്തുമ്പോള്‍ കൈയില്‍ കറന്‍സി നോട്ടുകള്‍ കരുതുന്നത് ഇതുവഴി ഒഴിവാക്കാനാകും. ഇന്ത്യക്ക് പുറത്തും പേയ്‌മെന്റുകള്‍ സാധ്യമാക്കാന്‍ ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസും നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) ഇന്റര്‍നാഷണല്‍ പേയ്മെന്റും തമ്മില്‍ ധാരണായായി.
ഇതോടെ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഗൂഗിള്‍ പേ (Gpay) വഴി മറ്റ് രാജ്യങ്ങളില്‍ പണമിടപാടുകള്‍ നടത്താനാകും. ഇത് യാത്രക്കാര്‍ക്ക് കൈയില്‍ കറന്‍സി നോട്ടുകള്‍ കരുതുമ്പോളുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നു. വിദേശത്ത് നിന്ന് ഇന്ത്യയിലേക്കും തിരിച്ചും പണമയക്കുന്നത് സുഗമമാക്കാനും ധാരണാപത്രം ലക്ഷ്യമിടുന്നു.
വിദേശത്ത് വച്ച് യു.പി.ഐ ഇടപാടുകള്‍ നടത്താന്‍ വേണ്ട എല്ലാ സഹായങ്ങള്‍ നല്‍കാനും കരാറില്‍ പറയുന്നു. വിദേശ കറന്‍സി, ക്രെഡിറ്റ് കാര്‍ഡ്, ഫോറിന്‍ എക്സ്ചേഞ്ച് കാര്‍ഡുകള്‍ എന്നിവ ഉപയോഗിക്കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് വിദേശത്ത് വച്ച് ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ കഴിയും.