കേരളത്തില്‍ സ്വര്‍ണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു; വെളളി വിലയിലും മാറ്റമില്ല

പവന് 51,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്

Update:2024-08-05 10:22 IST
സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 6,470 രൂപയിലും പവന് 51,670 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ മൂന്ന് ദിവസം സ്വര്‍ണ വില ഉയര്‍ന്ന് പവന് 51,840 രൂപയിലെത്തിയ ശേഷം ശനിയാഴ്ച വിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച പവന് 51,760 രൂപയിലാണ് വ്യാപാരം നടന്നത്.
ലൈറ്റ് വെയിറ്റ് ആഭരങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും മാറ്റമില്ല, ഗ്രാമിന് 5,335 രൂപയാണ് വില.
വെളളി വില തുടര്‍ച്ചയായ ആറാം ദിവസവും മാറ്റമില്ലാതെ തുടരുകയാണ്. വെളളി വില ഗ്രാമിന് 90 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
അന്താരാഷ്ട്ര സ്വര്‍ണ വിലയില്‍ ഉണ്ടായ വ്യതിയാനങ്ങളാണ് കേരള വിപണയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര സ്വര്‍ണ വിലയില്‍ വെളളിയാഴ്ച 0.15 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയിലെ ചലനങ്ങളും ഇസ്രായേല്‍-ഹമാസ് സംഘര്‍ഷവും അന്താരാഷ്ട്ര സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ഒരു പവന്‍ ആഭരണം വാങ്ങാന്‍ നല്‍കേണ്ടത്
ശനിയാഴ്ചത്തെ അതേ വിലയില്‍ തുടരുന്നതിനാല്‍ 56,032 രൂപയെങ്കിലുമാണ് ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ നല്‍കേണ്ടത്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18 ശതമാനം ജി.എസ്.ടി), മിനിമം 5 ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോഴാണ് 56,032 രൂപയാകുന്നത്.
Tags:    

Similar News