2024-02-01 06:09 GMT
- എം.എസ്.എം.ഇകളുടെ വളര്‍ച്ചയ്ക്കും ആഗോളതലത്തില്‍ വിപണി പിടിക്കാനാകുംവിധം മത്സരക്ഷമത മെച്ചപ്പെടുത്തുന്നതിനും പിന്തുണ
- ആസ്പിറേഷണല്‍ ഡിസ്ട്രിക്റ്റ്സ് - സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും
- റൂഫ് ടോപ് സോളാര്‍ പദ്ധതി - ഒരു കോടി വീടുകളിലേക്ക്. 300 യൂണിറ്റ് വൈദ്യുതി പ്രതിമാസം സൗജന്യം.
- ഇ.വി ചാര്‍ജിംഗ് - അവസരമൊരുങ്ങുന്നത് മികച്ച തൊഴിലവസരങ്ങള്‍ക്ക്
2024-02-01 06:07 GMT
- സമുദ്രോത്പന്ന കയറ്റുമതി ഇരട്ടിയാക്കി ഒരു ലക്ഷം കോടി രൂപയാക്കാനാണ് ലക്ഷ്യമിടുന്നത്
2024-02-01 06:07 GMT
2047 ൽ വികസിത ഭാരതം
- എല്ലാവരെയും എല്ലാ മേഖലകളെയും വികസനപാതയിൽ എത്തിക്കുന്നതായിരുന്നു കഴിഞ്ഞ 10 വർഷത്തെ ഭരണം എന്നു ധനമന്ത്രി അവകാശപ്പെട്ടു. 2047 ൽ ഇന്ത്യയെ വികസിത രാജ്യം ആക്കുകയാണു സർക്കാരിന്റെ ലക്ഷ്യം. യുവാക്കൾ, ദരിദ്രർ, സ്ത്രീകൾ, കർഷകർ എന്നീ നാലു വിഭാഗങ്ങളുടെ ഉന്നമനമാണു ഗവണ്മെൻ്റിൻ്റെ മുൻഗണനയിൽ ഉള്ളത്.
- പത്തു വർഷം കൊണ്ട് 25 കോടി ജനങ്ങളെ ബഹുതല ദാരിദ്യത്തിൽ നിന്നു കരകയറ്റി.
- ശരാശരി വരുമാനം 50 ശതമാനം കൂടി
- സ്കിൽ ഇന്ത്യ മിഷൻ വഴി 1.10 കോടി യുവാക്കൾക്കു നൈപുണ്യ പരിശീലനം നൽകി.
- 11.8 കോടി കർഷകർക്ക് പി എം കിസാൻ സമ്മാൻ നൽകി.
- നാലു കോടി കർഷകർക്ക് വിള ഇൻഷ്വറൻസ് ആനുകൂല്യം നൽകി.
- പി എം സ്വനിധി വഴി 78 ലക്ഷം വഴിയോര കച്ചവടക്കാർക്ക് വായ്പ അനുവദിച്ചു.
- 42 കോടി പേർക്ക് 22.5 ലക്ഷം കോടി രൂപയുടെ മുദ്ര വായ്പ അനുവദിച്ചു.
- ജനങ്ങളുടെ ശരാശരി വരുമാനം 10 വർഷം കൊണ്ട് 50 ശതമാനം വർധിച്ചെന്നു ധനമന്ത്രി അവകാശപ്പെട്ടു.
2024-02-01 06:06 GMT
- അഞ്ച് സംയോജിത അക്വാ പാർക്കുകൾ സ്ഥാപിക്കും
2024-02-01 06:05 GMT
- റിഫോം (പരിഷ്‌കരണം), പെര്‍ഫോം (പ്രകടനം), ട്രാന്‍സ്‌ഫോം (പരിവര്‍ത്തനം) എന്നീ തത്വത്തില്‍ അധിഷ്ഠിതമായി സുസ്ഥിര വളര്‍ച്ച ലക്ഷ്യമിട്ടുള്ള സാമ്പത്തിക നയങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നു. ആകാശമാണ് വികസനത്തിന്റെ പരിധിയെന്നും കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നതിന് രാജ്യം പര്യാപ്തമാണെന്നും ബജറ്റ് പ്രസംഗത്തില്‍ നിര്‍മല സീതാരാമന്‍.
2024-02-01 06:05 GMT
ഇന്ത്യൻ വിപണി
- ബജറ്റ് പ്രസംഗം തുടങ്ങുമ്പോൾ സെൻസെക്സ് 252 പോയിൻ്റ് ഉയരത്തിൽ 71, 942 ലായിരുന്നു. നിഫ്റ്റി 68 പോയിൻ്റ് കയറി 21,785 ലും. ബാങ്ക് നിഫ്റ്റി 46,080 ലായിരുന്നു.
- ഡോളർ 82.97 രൂപയിലേക്കു താഴ്ന്നു നിന്നു
- ഇന്നു രാവിലെ പുറത്തുവന്ന മനുഫാക്ചറിംഗ് പിഎംഐ ജനുവരിയിൽ 56.5 ലേക്ക് ഉയർന്നു. ഡിസംബറിൽ 54.6 ആയിരുന്നു. ഫാക്ടറികളിൽ ഉൽപാദനം വർധിക്കുന്നു എന്നാണ് ഇതു കാണിക്കുന്നത്.
- റിസർവ് ബാങ്ക് വിലക്ക് പ്രഖ്യാപിച്ച പേയ്ടിഎം ഓഹരി 20 ശതമാനം ഇടിഞ്ഞു ലോവർ സർകീട്ടിലായി.
2024-02-01 06:02 GMT
പി.എം കിസാന്‍ സമ്പത്ത യോജന
- പി.എം കിസാന്‍ സമ്പത്ത യോജന38 ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനം നേടുകയും 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു
2024-02-01 06:01 GMT
പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന
- 3 കോടി വീടുകള്‍ എന്ന ലക്ഷ്യം ഉടന്‍ കൈവരിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2 കോടി വീടുകള്‍ കൂടി നിര്‍മിക്കും
2024-02-01 06:00 GMT
- കൂടുതൽ മെഡിക്കൽ കോളേജുകൾ രാജ്യത്താകെ സ്ഥാപിക്കും.
2024-02-01 05:55 GMT