വിജയവുമായി ബോറിസ് ജോണ്‍സണ്‍ ; ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ ജനവിധി

Update: 2019-12-13 06:40 GMT

ബ്രിട്ടണില്‍ ബോറിസ് ജോണ്‍സന്റെ നേതൃത്വത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തില്‍ തുടരും. 650 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ന് വോട്ടണ്ണല്‍ പുരോഗമിക്കവേ ഭൂരിപക്ഷത്തിനാവശ്യമായ 326 സീറ്റുകളേക്കാള്‍ 50 സീറ്റുകളിലെങ്കിലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് മേല്‍ക്കൈയുണ്ട്.

തന്നില്‍ വിശ്വാസമര്‍പ്പിച്ച ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നന്ദി പറഞ്ഞു. ബ്രെക്‌സിറ്റ് മാത്രമല്ല ജനക്ഷേമ പദ്ധതികളും മുന്നോട്ടു കൊണ്ടുപോകുമെന്ന് ജോണ്‍സണ്‍ വ്യക്തമാക്കി. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് നിരവധി സിറ്റിങ് സീറ്റുകള്‍ നഷ്ടമായി. ജെറമി കോര്‍ബിന്‍ ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനം ഒഴിഞ്ഞു. ബ്രെക്‌സിറ്റ് ഉണ്ടാക്കിയ ധ്രുവീകരണമാണ് തിരിച്ചടിക്ക് കാരണമായതെന്ന് കോര്‍ബിന്‍ പറഞ്ഞു.

ബോറിസ് ജോണ്‍സനും ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനും വിജയിച്ചപ്പോള്‍ ലിബറല്‍ ഡെമോക്രാറ്റ് നേതാവ്  ജോ സ്വിന്‍സണ്‍ പരാജയപ്പെട്ടു. നിക്കോള സ്ട്രഡ്ജന്റെ സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി നേട്ടമുണ്ടാക്കി.

മാര്‍ഗരറ്റ് താച്ചറിനുശേഷം ഏറ്റവും കൂടുതല്‍ തിരഞ്ഞെടുപ്പു ജയിക്കുന്ന കണ്‍സര്‍വേറ്റീവ് നേതാവായി മാറി ഇതോടെ ബോറിസ് ജോണ്‍സണ്‍. ജനുവരി 31 ന് ബ്രെക്‌സിറ്റിനു വഴി തുറക്കാന്‍ ഈ ഫലം അദ്ദേഹത്തിനു തുണയാകും.1987 ന് ശേഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് പ്രകടനമാകും ഇത്തവണത്തേതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News