അദാനി ഓഹരികള്‍ക്കുണ്ടായത് 12 ലക്ഷം കോടിയുടെ നഷ്ടം
അദാനി ഓഹരികളുടെ വിപണിമൂല്യം 7.32 ലക്ഷമായി ഇടിഞ്ഞു
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്ന് ഒരു മാസത്തിനിടെ അദാനി ഓഹരികള്‍ക്കുണ്ടായത് 12 ലക്ഷം കോടിയുടെ നഷ്ടം. അദാനി ഓഹരികളുടെ നഷ്ടം 84 ശതമാനം വരെയാണ് രേഖപ്പെടുത്തിയത്. 52 ആഴ്ചയിലെ ഉയര്‍ന്ന നിരക്കില്‍ നിന്നാണ് അദാനി ഓഹരികള്‍ കുത്തനെ ഇടിഞ്ഞത്.
വിപണിമൂല്യം ഇടിഞ്ഞു
ജനുവരി 24 നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. അന്ന് 19 ലക്ഷം കോടിയായിരുന്നു അദാനി ഓഹരികളുടെ വിപണിമൂല്യം. ഒരു മാസത്തിനുള്ളില്‍ അദാനി ഓഹരികളുടെ വിപണിമൂല്യം 7.32 ലക്ഷമായി ഇടിഞ്ഞു. ഏകദേശം 12 ലക്ഷം കോടിയുടെ നഷ്ടമാണ് അദാനിക്കുണ്ടായത്.
കനത്ത നഷ്ടം
ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നിന്ന് 29ാം സ്ഥാനത്തേക്ക് ഗൗതം അദാനി വീണു. ഓഹരികളില്‍ അദാനി എനര്‍ജിക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്. അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ് ഓഹരികള്‍ 83 ശതമാനവും ഇടിഞ്ഞു. അദാനി എന്റര്‍പ്രൈസിനും കനത്ത നഷ്ടമുണ്ടായി.