ലോകത്തിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ പെയിൻ്റ് കമ്പനിയായി ഏഷ്യന്‍ പെയിൻ്റ്സ്

അമേരിക്കന്‍ കമ്പനിയായ ഷെര്‍വിന്‍-വില്യംസ് കോ ആണ് മുന്നിൽ

Update:2022-01-01 13:57 IST

ലോകത്തിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ പെയിൻ്റ് കമ്പനിയായി ഇന്ത്യിലെ ഏഷ്യന്‍ പെയിൻ്റ്സ്. 43.7 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ വിപണി മൂലധനം (market capitalisation). ഒരു വര്‍ഷം കൊണ്ട് 35.6 ബില്യണ്‍ ഡോളറില്‍ നിന്ന് 22 ശതമാനം ആണ് വിപണി മൂലധനം ഉയര്‍ന്നത്. ആഗോള തലത്തില്‍ 450ആം സ്ഥാനത്താണ് ഏഷ്യന്‍ പെയിൻ്റ്സ്.

സെപ്റ്റംബര്‍ പാദത്തില്‍ 605.2 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. അറ്റാദായത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ കുറവുണ്ടായെങ്കിലും വരുമാനം 32 ശതമാനം ഉയര്‍ന്ന് 7,096 കോടിയിലെത്തിയിരുന്നു. ഇന്‍പുട്ട് കോസ്റ്റലുണ്ടായ വര്‍ധനവാണ് കമ്പനിയുടെ അറ്റാദായത്തെ ബാധിച്ചത്. ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്ന് 2021ല്‍ പെയിൻ്റ് കമ്പനികള്‍ വില വര്‍ധിപ്പിച്ചിരുന്നു. ഇന്ത്യന്‍ പെയിൻ്റ് വിപണി വരും നാളുകളില്‍ മികച്ച നേട്ടമുണ്ടാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
അമേരിക്കന്‍ കമ്പനിയായ ഷെര്‍വിന്‍-വില്യംസ് കോ ആണ് ലോകത്തിലെ ഏറ്റവും വലിയ പെയിൻ്റ് കമ്പനി. 91.9 ബില്യണ്‍ ഡോളറാണ് ഇവരുടെ വിപണി മൂലധനം. പിപിജി ഇന്‍ഡസ്ട്രീസിനാണ് ($4.6 bn ) മൂന്നാം സ്ഥാനം. നിപ്പോണ്‍ പെയിന്റ് ഹോള്‍ഡിംഗ്‌സ് ($2.8 bn) നാലമതും ബെര്‍ഗര്‍ പെയിൻ്റ്സ് ഇന്ത്യ( $9.9 bn) ആറാം സ്ഥാനത്തുമാണ്.


Tags:    

Similar News