ത്രൈമാസ ഫലത്തില്‍ ലാഭം കൊയ്ത് പ്രമുഖ ഐറ്റി കമ്പനികള്‍

ഇന്‍ഫോസിസും ടിസിഎസും വിപ്രോയും വരുമാനവും ലാഭവും വര്‍ധിപ്പിച്ചു

Update: 2022-01-13 11:05 GMT

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മൂന്നാം ത്രൈമാസ ഫലം പുറത്തു വന്നപ്പോള്‍ രാജ്യത്തെ പ്രമുഖരായ മൂന്ന് ഐറ്റി കമ്പനികള്‍ക്കും നേട്ടം. ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് വിപ്രോ എന്നിവയാണ് വളര്‍ച്ച നേടിയത്. ടിസിഎസിന്റെ ത്രൈമാസ വരുമാനം മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 16.3 ശതമാനം വര്‍ധിച്ച് 48885 രൂപയായി. അറ്റാദായം 9769 കോടിരൂപയാണ്. 12.2 ശതമാനം വര്‍ധന. ഇന്‍ഫോസിസ് 31867 കോടി രൂപ വരുമാനം നേടി. മുന്‍ വര്‍ഷം ഇതേകാലയളവിനേക്കാള്‍ 22.9 ശതമാനം അധികമാണിത്. അറ്റ ലാഭം 11.8 ശതമാനം വര്‍ധിച്ച് 5809 കോടി രൂപയായി. വിപ്രോയുടെ വരുമാനം 29.6 ശതമാനം വര്‍ധിച്ച് 20314 കോടി രൂപയായി. അറ്റലാഭം 2969 കോടി രൂപയാണ് 0.3 ശതമാനം മാത്രമാണ് വര്‍ധന.

അതിനിടെ ടിസിഎസ് 18000 കോടി രൂപ വിലമതിക്കുന്ന ഓഹരികള്‍ തിരികെ വാങ്ങുന്നതിന് ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. 4500 രൂപ ഓഹരിക്ക് നല്‍കിയാകും തിരികെ വാങ്ങുക.


Tags:    

Similar News