ജിയോ, എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ; ഏറ്റവും പുതിയ വാര്‍ഷിക പ്ലാനുകള്‍ കാണാം

365 ദിവസത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ലഭിക്കുക. റിലയന്‍സ് ജിയോ കുറഞ്ഞ വിലയ്ക്ക് ഏറ്റവും ഉയര്‍ന്ന ഡാറ്റ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ വോഡഫോണ്‍ ഐഡിയ ഡാറ്റയ്‌ക്കൊപ്പം OTT ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

Update:2021-08-13 16:21 IST

ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്റര്‍മാരായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവര്‍ വ്യത്യസ്ത ആനുകൂല്യങ്ങളുമായി ഏറ്റവും പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു.വാര്‍ഷിക പ്ലാനുകള്‍ എടുക്കുന്നവര്‍ക്ക് കൂടുതലാനുകൂല്യങ്ങളാണ് കമ്പനിക്കാര്‍ അവതരിപ്പിച്ചിട്ടുള്ളത്. കാണാം.

റിലയന്‍സ് ജിയോ - 2399
ജിയോയുടെ പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്ന ഒരു പ്ലാന്‍ ആണ് 2399 രൂപയുടെ റീച്ചാര്‍ജില്‍ ലഭിക്കുന്നത്. റിലയന്‍സ് ജിയോ വാര്‍ഷിക പ്രീപെയ്ഡ് പ്ലാനുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് ആനുകൂല്യങ്ങളും വോയ്സ് കോളിംഗ് ആനുകൂല്യങ്ങളും ഉണ്ട്. 2399 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍, റിലയന്‍സ് ജിയോ 365 ദിവസത്തേക്ക് 2 ജിബി ഇന്റര്‍നെറ്റ് ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഫെയര്‍ യൂസേജ് പോളിസി (FUP) പരിധി കഴിഞ്ഞാല്‍, ഇന്റര്‍നെറ്റ് വേഗത 64 Kbsp ആയി കുറയും. അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ് ലഭിക്കും. ജിയോ ടിവി, ജിയോ സിനിമാ എന്നിവയെല്ലാം ലഭിക്കുമെങ്കിലും മറ്റ് ഒടിടികള്‍ക്ക് ജിയോയിലൂടെ ഓഫറില്ല.
എയര്‍ടെല്‍
2498 രൂപയുടെ റീചാര്‍ജില്‍ ഒരു വര്‍ഷത്തേക്ക് ദിവസേന 2 ജിബിയുടെ ഡാറ്റയാണ് എയര്‍ടെല്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത്. അതുപോലെ തന്നെ അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗും ദിനം പ്രതി 100 സൗജന്യ എസ്എംഎസും ഉപഭോതാക്കള്‍ക്ക് ഈ പ്ലാനില്‍ ലഭിക്കുന്നതാണ്. 365 ദിവസത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാന്‍ ഇപ്പോള്‍ ലഭിക്കുന്നത്.
എയര്‍ടെല്‍ എക്‌സ്ട്രീം, വിങ്ക് മ്യൂസിക്, ഫ്രീ ഹലോ ട്യൂണ്‍സ്, ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ ട്രയല്‍ വെര്‍ഷന്‍ എന്നിവ സൗജന്യമായി ലഭിക്കും. ഫാസ്ടാഗ് റീചാര്‍ജിന് 100 രൂപ ഇളവും ലഭിക്കും. ഡാറ്റയുടെ FUP പരിധിയിലെത്തിയാല്‍ ഇന്റര്‍നെറ്റ് വേഗത കുറയും.
വോഡഫോണ്‍ ഐഡിയ- 2399
നെറ്റ്ഫ്‌ളിക്‌സ് പോലുള്ള ഒടിടി പ്ലാറ്റ്‌ഫോമുള്ളവര്‍ക്ക് മികച്ച പ്ലാനാണിത്. 2399 രൂപയുടെ റീചാര്‍ജില്‍ ദിവസേന 1.5 ജിബിയുടെ ഡാറ്റയാണ് 365 ദിവസവും വൊഡാഫോണ്‍ ഐഡിയ ഉപഭോതാക്കള്‍ക്ക് നല്‍കുന്നത്. അതുപോലെ തന്നെ അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗും ദിനം പ്രതി 100 സൗജന്യ എസ്എംഎസും ഉപഭോതാക്കള്‍ക്ക് ഈ പ്ലാനില്‍ ലഭിക്കുന്നതാണ്.
FUP പരിധിയിലെത്തിയാല്‍ ഇന്റര്‍നെറ്റ് വേഗത 64 Kbsp ആയി കുറയുന്നു. ഉപയോക്താക്കള്‍ക്ക് യഥാര്‍ത്ഥത്തില്‍ പരിധിയില്ലാത്ത കോളിംഗ് ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും. സീ 5 പ്രീമിയം ആപ്പ്, വിഐ മൂവീസ് ആന്‍ഡ് ടിവി എന്നിവയും ഒരു വര്‍ഷത്തേക്ക് സൗജന്യമാണ്.


Tags:    

Similar News