SPAC വഴി നാസ്ഡാക്കിലെത്തുന്ന ആദ്യ ഇന്തന്‍ കമ്പനി റിന്യു പവര്‍; മൊത്തം വിപണി മൂല്യം 800 കോടി ഡോളര്‍

2021-ന്റെ രണ്ടാം പാദത്തില്‍ ഇടപാട് പൂര്‍ത്തിയാകും.

Update: 2021-02-25 09:43 GMT

അമേരിക്കന്‍ ഓഹരി വിണിയില്‍ തരംഗമായ SPAC സംവിധാനം വഴി നാസ്ഡാക്കില്‍ ലിസ്റ്റു ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ കമ്പനിയായി റിന്യൂ പവര്‍ പ്രൈവറ്റ് ലിമിറ്റഡ്. അമേരിക്കന്‍ തരംഗം ഇന്ത്യയിലും പ്രത്യക്ഷപ്പെടുന്നതിന്റെ സാധ്യതകളെ പറ്റി ധനം ബ്യൂറോ ബുധനാഴ്ച റിപോര്‍ട് ചെയ്തിരുന്നു. പാരമ്പ്യേതര ഊര്‍ജ മേഖലയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന റിന്യൂ പൗവര്‍ ആര്‍എംജി അക്വിസിഷന്‍ കോര്‍പറേഷന്‍ II എന്ന സ്ഥാപനവുമയി കരാറിലെത്തിയതോടെയാണ് റിന്യൂ പവറിന് നാസ്ഡാക്കില്‍ ലിസ്റ്റു ചെയ്യാനുള്ള വഴി തുറന്നത്. മൊത്തം 800 ബില്യണ്‍ ഡോളറിന്റെ മൂല്യം കണക്കാക്കുന്ന ഇടപാട് ഔദ്യോഗികമായ മറ്റ് അംഗീകാരങ്ങല്‍ ലഭ്യമാവുന്ന മുറക്ക് 2021-ന്റെ രണ്ടാം പാദത്തില്‍ പൂര്‍ത്തിയാക്കുമെന്ന് കണക്കാക്കുന്നു. വാള്‍ സ്ട്രീറ്റില്‍ വന്‍ഹിറ്റായ സ്‌പെഷ്യല്‍ പര്‍പസ് അക്വസിഷന്‍ കമ്പനി അഥവ SPAC വഴി ഒരു ഇന്ത്യന്‍ കമ്പനി നടത്തുന്ന ആദ്യത്തെ വന്‍ഇടപാടാണ് റിന്യൂ പവര്‍ നടത്തിയിരിക്കുന്നത്.

ഇടപാട് പൂര്‍ത്തിയാവുന്നതോടെ റിന്യൂ പവറും, ആര്‍എംജി-യും ചേര്‍ന്ന സംരംഭം റിന്യൂ എനര്‍ജി ഗ്ലോബല്‍ പിഎല്‍സി എന്ന പേരിലാവും അറിയപ്പെടുക. RNW എന്ന ചിഹ്നത്തിനു കീഴിലാവും നാസ്ഡാക്കില്‍ ലിസ്റ്റു ചെയ്യുക. അമേരിക്കയിലെ SPAC നിക്ഷേത്തിന്റെ അമരക്കാരനായ കരുതപ്പെടുന്ന ചമാത് പലീഹപിതിയ അടക്കമുള്ള നിക്ഷേപകരാണ് ഈ ഇടപാടിന്റെ പിന്നില്‍. ഇന്ത്യയില്‍ കാറ്റിലും, സൗരോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതികളില്‍ മുതല്‍മുടക്കുന്നതിന് ഈ ഇടപാടു വഴി ലഭിക്കുന്ന നിക്ഷേപം ഉപയോഗപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു. റിന്യൂ പൗവറിന്റെ ഇപ്പോഴത്തെ മാനേജ്‌മെന്റ് തലത്തില്‍ മാറ്റങ്ങള്‍ ഒന്നുമുണ്ടാവില്ല. ഇപ്പോഴത്തെ ചെയര്‍മാനും സിഇഒ-യുമായ സുമന്ത് സിന്‍ഹ-യും ടീമും തന്നെയാവും പുതിയ സംരംഭത്തിന്റെ ചുക്കാന്‍ പിടിക്കുക.
.
ഗോള്‍ഡ്മാന്‍ സാക്‌സ്, കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ്, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അഥോറിട്ടി തുടങ്ങയവരാണ് റിന്യുവിലെ ഇപ്പോഴത്തെ പ്രമുഖ നിക്ഷേപകര്‍. പുതിയ ഇടപാടിന്റെ വെളിച്ചത്തില്‍ അവരുടെ നിക്ഷേപം മൊത്തം ഓഹരിയുടെ 70 ശതമാനത്തോളം വരുമെന്നു കണക്കാക്കപ്പെടുന്നു. പാരമ്പ്യേതര ഊര്‍ജ്ജ ഉല്‍പ്പാദന മേഖലയിലെ സ്ഥാപിത ശേഷി അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനമാണ് റിന്യൂ എനര്‍ജി. കാറ്റിലും, സോളാറിലും നിന്നുമായി നിലവില്‍ പ്രവര്‍ത്തിക്കുന്നതും, പണിനടക്കുന്നതുമായ പദ്ധതികള്‍ വഴി 10 ജിഗ വാട്ടാണ് റിന്യൂവിന്റെ സ്ഥാപിത ശേഷി. ആര്‍എംജി II എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആര്‍എംജി അക്വിസിഷന്‍ 2020 ഡിസംബറില്‍ നടത്തിയ പ്രാഥമിക ഓഹരി വില്‍പ്പന വഴി 345 ദശലക്ഷം ഡോളര്‍ നേടിയിരുന്നു. ജിം കാര്‍പെന്റര്‍, ബോബ് മന്‍സിനി തുടങ്ങിയവര്‍ കമ്പനിയുടെ മാനേജ്‌മെന്റിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നു.


Tags:    

Similar News