കുര്‍ലോണ്‍ കിടക്കകള്‍ ഇനി ഷീലാ ഫോംസിന് സ്വന്തം

കമ്പനിയെ ഏറ്റെടുക്കുന്നത് 3,250 കോടി രൂപയ്ക്ക്

Update: 2023-06-28 12:03 GMT

പ്രമുഖ കിടക്ക നിര്‍മാതാക്കളായ കുര്‍ലോണ്‍ എന്റര്‍പ്രൈസിനെ ഷീല ഫോംസ് ഏറ്റെടുക്കുന്നു. 3,250 കോടി രൂപയാണ് ഇടപാടു തുക. രണ്ടു മാസത്തിനുള്ളില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്ന് ഓണ്‍ലൈന്‍ ബിസിനസ് വാര്‍ത്താ പോര്‍ട്ടലായ മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്ലീപ് വെല്‍ ബ്രാന്‍ഡിന്റെ ഉടമസ്ഥരായ ഷീലാ ഫോംസിന് പുതിയ ഏറ്റെടുക്കലോടെ വിപണി വിഹിതം ഇരട്ടിയാക്കാനാകുമെന്നാണ് കരുതുന്നത്. നിലവില്‍ 20-25 ശതമാനം വിപണി വിഹിതമാണ് ഷീലാ ഫോംസിനുള്ളത്. ഏറ്റെടുക്കലോടെ ഇത് 35-40 ശതമാനമായി ഉയരും.
സ്ലീപ് വെല്‍ കൂടാതെ ഫെതര്‍ ഫോം, ലാമിഫ്‌ളെക്‌സ് തുടങ്ങിയ ബ്രാന്‍ഡുകളും കമ്പനിക്ക് കീഴിലുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ സാന്നിധ്യമുള്ള ഷീലാ ഫോംസിന് കുര്‍ലേണിന്റെ ഏറ്റെടുക്കലോടെ തെക്കന്‍ സംസ്ഥാനങ്ങളിലും സാന്നിധ്യം വിപുലപ്പെടുത്താനാകും.
23,000 കോടിയുടെ കിടക്ക വിപണി
സംഘടിത, അസംഘടിത കമ്പനികള്‍ സജീവമായ കിടക്കവിപണിയില്‍ 40 ശതമാനം മാത്രമാണ് ബ്രാന്‍ഡഡ് കമ്പനികളുടെ കൈവശമുള്ളത്. 25 ബ്രാന്‍ഡഡ് കമ്പനികളാണ് ഈ രംഗത്ത് സജീവമായുള്ളത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 170 കോടി ഡോളറിന്റേതായിരുന്നു(ഏകദേശം 14,000 കോടി രൂപ) രാജ്യത്തെ കിടക്കവിപണി. 2024 സാമ്പത്തിക വര്‍ഷത്തില്‍ അത് 280 കോടി ഡോളറായി(23,000 കോടി രൂപ) ഉയരുമെന്നാണ് കരുതുന്നത്.
Tags:    

Similar News