10,465 കോടിയുടെ അറ്റാദായം; ലാഭവിഹിതം പ്രഖ്യാപിച്ച് ടിസിഎസ്
കമ്പനിയുടെ ആകെ വരുമാനം 18.01 ശതമാനം ഉയര്‍ന്ന് 55,309 കോടി രൂപയിലെത്തി
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (TCS) 2022-23 സാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. 10,465 കോടി രൂപയാണ് ജൂലൈ-സെപ്റ്റംബര്‍ കാലയളവിലെ കമ്പനിയുടെ അറ്റാദായം(Net Profit). മുന്‍വര്‍ഷം ഇതേകലായളവില്‍ അറ്റാദായം 9,653 കോടി രൂപ ആയിരുന്നു. 8.41 ശതമാനത്തിന്റെ വര്‍ധനവാണ് അറ്റാദായത്തില്‍ രേഖപ്പെടുത്തിയത്.
കമ്പനിയുടെ ആകെ വരുമാനം 18.01 ശതമാനം ഉയര്‍ന്ന് 55,309 കോടി രൂപയിലെത്തി. മുന്‍പാദത്തെ അപേക്ഷിച്ച് വരുമാനം 4.83 ശതമാനം ആണ് ഉയര്‍ന്നത്. അതേ സമയം കമ്പനിയുടെ ഓപറേറ്റിംഗ് മാര്‍ജിന്‍ 1.6 ശതമാനം കുറഞ്ഞ് 24 ശതമാനത്തില്‍ എത്തി. 8.1 ബില്യണ്‍ ഡോളറിന്റെ ഓഡര്‍ ബുക്ക് ആണ് കമ്പനിക്ക് ഉള്ളത്.
ഓഹരി ഒന്നിന് 8 രൂപ ലാഭ വിഹിതവും ( Dvidend) കമ്പനി ടിസിഎസ് പ്രഖ്യാപിച്ചു. നവംബര്‍ 7ന് ആണ് ലാഭ വിഹിതം വിതരണം ചെയ്യുന്നത്. ടിസിഎസിന്റെ ഇന്ത്യയിലെ ബിസിനസ് 16.7 ശതമാനം വളര്‍ച്ച നേടി. നോര്‍ത്ത് അമേരിക്ക- 17.6 ശതമാനം, യുകെ- 14.8 ശതമാനം, യൂറോപ്- 14.1 ശതമാനം, ലാറ്റിന്‍ അമേരിക്ക- 19 ശതമാനം, മിഡില്‍ ഈസ്റ്റ് & ആഫ്രിക്ക - 8.2 ശതമാനം, ഏഷ്യ-പസഫിക്- 7 ശതമാനം.