ഉത്സവസീസണില്‍ നേട്ടത്തോടെ തുടക്കം, ഈ കമ്പനി അഞ്ച് ദിവസത്തിനിടെ വിറ്റഴിച്ചത് 20 ലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍

കഴിഞ്ഞവര്‍ഷത്തെ കാലയളവിനേക്കാള്‍ പ്രീമിയം സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പനയില്‍ 10 മടങ്ങ് വര്‍ധനവാണ് നേടിയത്

Update:2021-10-07 07:15 IST

ഉത്സവ സീസണിനോടനുബന്ധിച്ച് വിവിധ ഇ-കൊമേഷ്യല്‍ പ്ലാറ്റ്‌ഫോമുകളില്‍ നടക്കുന്ന വില്‍പ്പന മേളകളിലൂടെ അഞ്ച് ദിവസത്തിനിടെ ഷവോമി വിറ്റഴിച്ചത് 20 ലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍. കഴിഞ്ഞവര്‍ഷത്തെ കാലയളവിനേക്കാള്‍ പ്രീമിയം വിഭാഗത്തിലെ സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പനയില്‍ 10 മടങ്ങ് വര്‍ധനവാണ് നേടിയത്. വില്‍പ്പനയില്‍ ഷവോമി 11 ലൈറ്റ് എന്‍ഇ 5ജി, എംഐ 11 എക്‌സ് സീരീസ് എന്നിവയ്ക്കാണ് ഉയര്‍ന്ന ഡിമാന്റ്. റെഡ്മി നോട്ട് 10 എസ്, റെഡ്മി നോട്ട് 10 പ്രോ, മിഡ്, വാല്യൂ-സെഗ്മെന്റില്‍ റെഡ്മി 9 സീരീസ് എന്നിവയ്ക്കും ആവശ്യക്കാരേറെയാണെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു.

അതേസമയം, ചിപ്പ് ക്ഷാമം രൂക്ഷമായിട്ടും സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ഈ വര്‍ഷം റെക്കോര്‍ഡ് നേട്ടമാണ് രേഖപ്പെടുത്തിയത്. ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ വില്‍പ്പന ഗണ്യമായാണ് ഉയര്‍ന്നത്. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വിപണി വിഹിതത്തിന്റെ 53-55 ശതമാനം ഇ-കൊമേഷ്യല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയായിരിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
കൂടാതെ, ഉത്സവ സീസണിന് മുന്നോടിയായി കഴിഞ്ഞ വാരാന്ത്യത്തില്‍ ആരംഭിച്ച വില്‍പ്പന സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് നിര്‍ണായകമാണ്. കാരണം മിക്ക ലോഞ്ചുകളും വാങ്ങലുകളും സെപ്റ്റംബര്‍-നവംബര്‍ കാലയളവിലാണ് നടക്കുക.




Tags:    

Similar News