നാലു നഗരങ്ങളില്‍ 18,000 കോടി രൂപയുടെ പുതിയ ഭവന പദ്ധതികള്‍, ഓഹരി പരിഗണിക്കാമോ?

2023-24 ആദ്യ മൂന്ന് പാദങ്ങളില്‍ പുതിയ ബുക്കിംഗ് വരുമാനത്തില്‍ 81 ശതമാനം വളര്‍ച്ച

Update:2024-04-05 14:58 IST

Image courtesy: canva

ഇന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ ഒന്നാണ് പ്രസ്റ്റീജ് എസ്റ്റേറ്റ്സ് (Prestige Estates). 12 പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഭവന, വാണിജ്യ, ഹോസ്പിറ്റാലിറ്റി, റീറ്റെയ്ല്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദശാബ്ദമായി ഇതുവരെ 300 പദ്ധതികളിലായി 188 ദശലക്ഷം ചതുരശ്ര അടി കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.

1. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ്റ് അതോറിറ്റി-കൊടക് എ.ഐ.എഫ് എന്നിവരുമായി ഒപ്പുവച്ച തന്ത്രപരമായ 2001 കോടി രൂപയുടെ ഇടപാടില്‍ ഇന്ത്യയിലെ നാലു പ്രധാന നഗരങ്ങളില്‍ ഭവന പദ്ധതികള്‍ നടപ്പാക്കും. അതിന്റെ മൊത്തം വികസന മൂല്യം 18,000 കോടി രൂപയായിരിക്കും. മുംബൈ, ബെംഗളൂരു, ഗോവ, ദേശിയ തലസ്ഥാന മേഖല എന്നിവിടങ്ങളിലാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. പണിയുന്ന കെട്ടിടങ്ങളുടെ മൊത്തം വിസ്തൃതി 14 ദശലക്ഷം ചതുരശ്ര അടിയായിരിക്കും.

2. 2023-24 ആദ്യ മൂന്ന് പാദങ്ങളില്‍ ബുക്കിംഗ് വരുമാനത്തില്‍ 81 ശതമാനം വളര്‍ച്ച കൈവരിച്ചു-16300 കോടി രൂപ.

3. ബെംഗളൂരുവില്‍ ബിസിനസ് ശക്തമാക്കിയ ശേഷം ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലും വിജയകരമായി പദ്ധതികള്‍ തുടങ്ങാന്‍ സാധിച്ചു. ചെന്നൈയില്‍ രണ്ടു പദ്ധതികളിലായി 6 ദശലക്ഷം ചതുരശ്ര അടി കെട്ടിടങ്ങള്‍ പണിയുന്നുണ്ട്. പൂനയില്‍ വലിയൊരു പദ്ധതി ഏറ്റെടുക്കുകയാണ്.

4. നിലവില്‍ 21 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ ഓഫിസ് കെട്ടിടങ്ങള്‍ പണിയുന്നുണ്ട്. കൂടാതെ 23 ദശലക്ഷം ചതുരശ്ര അടിയില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കും. 2027-28ഓടെ 3,800 കോടി രൂപ വാടക വരുമാനത്തില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പദ്ധതികള്‍ക്കുള്ള മൂലധന ചെലവ് അടുത്ത നാലു വര്‍ഷങ്ങളില്‍ 13,700 കോടി രൂപ കണക്കാക്കുന്നു.

5. മാര്‍ച്ച് ആദ്യം ബാംഗ്ലൂരിലെ വൈറ്റ് ഫീല്‍ഡില്‍ ആഡംബര ഭവന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. 6.5 ഏക്കറില്‍ 306 അപ്പാര്‍ട്ട്‌മെന്റുകളാണ് പണിയുന്നത്. 800 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു.

6. 2023-24 ആദ്യ മൂന്ന് പാദങ്ങളില്‍ 7,192.8 കോടി രൂപ വരുമാനം നേടി, നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) 3150.4 കോടി രൂപയായി, അറ്റാദായം 1392.1 കോടി രൂപ. EBITDA മാര്‍ജിന്‍ 43.80 ശതമാനം. അറ്റാദായ മാര്‍ജിന്‍ 19.35 ശതമാനം കൈവരിക്കാന്‍ സാധിച്ചു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില 1535 കോടി രൂപ

നിലവില്‍ 1291.20 രൂപ.

Stock Recommendation by Motilal Oswal Financial Services.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകൾക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങ എടുക്കുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)  

Tags:    

Similar News