​അദാനി എന്റര്‍പ്രൈസസ് ഓഹരി വില മൂന്നക്കത്തിലേക്ക്

എഫ്പിഒ വിലയില്‍ നിന്ന് മൂന്നിലൊന്നായി ഓഹരി വില ഇടിഞ്ഞു

Update: 2023-02-03 06:19 GMT

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഓഹരികള്‍ക്കുണ്ടായ ഇടിവ് ഇന്നും തുടരുകയാണ്. അദാനി എന്റര്‍പ്രൈസസ് ഇതുവരെ 35 ശതമാനത്തോളം  ആണ് താഴ്ന്നത്. നിലവില്‍ (11.30 AM) അദാനി എന്റര്‍പ്രൈസസ് ഓഹരികളുടെ വില 1238.55 രൂപയാണ്.

എഫ്പിഒ വിലയില്‍ നിന്ന് മൂന്നിലൊന്നായി ഓഹരി വില ഇടിഞ്ഞു. 3112-3276 രൂപയായിരുന്നു പിന്‍വലിക്കപ്പെട്ട എഫ്പിഒയുടെ പ്രൈസ് ബാന്‍ഡ്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കമ്പനിയെ അഡീഷണല്‍ സര്‍വൈലന്‍സ് മെഷറിന് കീഴിലാക്കിയിരുന്നു. ഡൗ ജോണ്‍സിന്റെ സുസ്ഥിര സൂചികയില്‍ നിന്നും കമ്പനിയെ നീക്കി.

അദാനി ഗ്രൂപ്പിന് കീഴിലുള്ള എല്ലാ കമ്പനികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം. അദാനി ടോട്ടല്‍ ഗ്യാസ്, അദാനി വില്‍മാര്‍, അദാനി ട്രാന്‍സ്മിഷന്‍, അദാനി പവര്‍, അദാനി ഗ്രീന്‍, എന്‍ഡിടിവി തുടങ്ങിവയുടെ ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലാണ്. നിലവില്‍ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഗൗതം അദാനി 53.8 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ഇരുപത്തിമൂന്നാമതാണ്



Tags:    

Similar News