അദാനി ഇനി ഇലക്ട്രിക് വണ്ടി കച്ചവടത്തിലേക്കും; കൈകോര്‍ക്കാന്‍ ഊബര്‍
ഊബര്‍ സി.ഇ.ഒയുമായി കൂടിക്കാഴ്ച നടത്തി ഗൗതം അദാനി
വൈദ്യുത കാറുകള്‍ അവതരിപ്പിക്കുന്നതിന് റൈഡ്-ഷെയറിംഗ് പ്ലാറ്റ്ഫോമായ ഊബറുമായി കൈകോര്‍ക്കാന്‍ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2022ല്‍ ആരംഭിച്ച അദാനി വണ്ണിന്റെ കീഴില്‍ ഊബര്‍ സേവനങ്ങള്‍ കൊണ്ടുവരാനും ഈ പങ്കാളിത്തം പദ്ധതിയിടുന്നുണ്ട്.
അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി അടുത്തിടെ ഊബര്‍ സി.ഇ.ഒ ദാരാ ഖോസ്രോഷാഹിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഊര്‍ജ പരിവര്‍ത്തനം ഉള്‍പ്പെടെ വിവിധ ബിസിനസ് മേഖലകളില്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 2040ന് മുമ്പ് മുഴുവന്‍ വാഹനങ്ങളും വൈദ്യുത വാഹനങ്ങളാക്കി മാറ്റാനുള്ള പദ്ധതികള്‍ ഊബര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.