ബിറ്റ്‌കോയിന്‍ മൂല്യം 46000 ഡോളറില്‍; ഗൂഗ്ള്‍ ട്രെന്‍ഡ്‌സിലും നിറം മങ്ങി ക്രിപ്‌റ്റോകള്‍
'ചീപ് സ്‌റ്റോക്ക്‌സ്' കൂടുതല്‍ തിരഞ്ഞ് നിക്ഷേപകര്‍. ഗൂഗ്ള്‍ ട്രെന്‍ഡ്‌സ് പറയുന്നതിങ്ങനെ.
ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ ഇടിവ് തുടരുന്നു. 50,000 ഡോളര്‍ വരെ കുതിച്ച ബിറ്റ്‌കോയിന്‍ മൂല്യം തുടര്‍ച്ചയായ ഇടിവോടെ 46,366.60 ഡോളര്‍ നിരക്കിലാണ് നിലവില്‍ വിനിമയം ചെയ്യപ്പെടുന്നത്. നിക്ഷേപകര്‍ സ്വര്‍ണവും ബിറ്റ്‌കോയിനും പിന്നാലെ പോകുന്ന പ്രവണ അല്‍പ്പം കുറച്ചിരിക്കുകയാണെന്നാണ് ഗൂഗ്ള്‍ ട്രെന്‍ഡ്‌സും വെളിവാക്കുന്നത്.
' ചീപ് സ്റ്റോക്ക്‌സ്' എന്ന പദമാണ് ഏറ്റവുമധികം പേര്‍ തിരഞ്ഞ നിക്ഷേപവുമായി ബന്ധപ്പെട്ട വാക്കെന്നാണ് ഗൂഗ്ള്‍ ട്രെന്‍ഡ്‌സ് രേഖപ്പെടുത്തുന്നത്. വിലകുറഞ്ഞ ഓഹരികള്‍ തേടി നിക്ഷേപം നടത്തുന്നവര്‍ എന്നും ട്രെന്‍ഡ് ആവാറുണ്ട്. എന്നാല്‍ സുസ്ഥിര നിക്ഷേപം ആഗ്രഹിച്ചെത്തുന്ന നിക്ഷേപകര്‍ ഈ വിഭാഗക്കാരല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. 'ഫിക്‌സഡ് ഡെപ്പോസിറ്റ് നിരക്കുകള്‍' എന്ന തിരയലാണ് ഹിറ്റ് ആയ മറ്റൊരു പദം.
മെയില്‍ ബിറ്റ്‌കോയിന്‍ എന്ന പദമായിരുന്നു നിക്ഷേപക ലോകത്തെ ഏറ്റവുമധികംപേര്‍ തിരഞ്ഞതെങ്കില്‍ ഇപ്പോള്‍ ഈ വാക്ക് 18ാമതൊക്കെയായി ഇടിഞ്ഞിട്ടുണ്ട്. ഡോഴ്‌കോയിനും സൊലാനോയുമെല്ലാം ഇടിവില്‍ തന്നെ.
ഓണ്‍ലൈന്‍ ട്രേഡിംഗിലെ തുടക്കക്കാരാണ് പലപ്പോഴും ഈ വിലകുറഞ്ഞ അഥവാ ' പെന്നി സ്‌റ്റോക്കുകള്‍' തേടിപ്പിടിച്ച് നിക്ഷേപം നടത്തുന്നതെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.