ഓഹരി വിപണി ആവേശത്തില്‍

Update: 2019-10-24 05:03 GMT

വോട്ടെണ്ണല്‍ പുരോഗമിക്കുന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നു മിക്കവാറും വ്യക്തമായതിന്റെ ചുവടുപിടിച്ച് ഓഹരി വിപണിയില്‍ കുതിപ്പ്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 250 പോയന്റിലേറെ നേട്ടമുണ്ടാക്കി. നിഫ്റ്റി 11,670 നിലവാരത്തിലുമെത്തി.

ബാങ്ക്, ധനകാര്യം, മൂലധന സാമഗ്രി,ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍. എച്ച്സിഎല്‍ ടെക് ഓഹരി 4.5 ശതമാനം ഉയര്‍ന്നു. എല്‍ആന്റ്ടി 1.7 ശതമാനവും ഭേദപ്പെട്ടു. യെസ് ബാങ്ക്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, റിലയന്‍സ്, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി.

ടെലികോം, ഓയില്‍ ആന്റ് ഗ്യാസ്, ഊര്‍ജം തുടങ്ങിയ ഓഹരികളാണ് സമ്മര്‍ദത്തിലുള്ളത്. പവര്‍ഗ്രിഡ്, ഇന്‍ഫോസിസ്, മാരുതി സുസുകി, എംആന്റ്എം, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നഷ്ടം രേഖപ്പെടുത്തി

Similar News