പുതുതായി നിക്ഷേപം തുടങ്ങിയവരുടെ എണ്ണത്തില്‍ വര്‍ധന; നിക്ഷേപം ഇങ്ങനെ...
പുതുതായി എസ്‌ഐപി നിക്ഷേപം നടത്തിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന, നിക്ഷേപം അവസാനിപ്പിച്ചവരുടെ എണ്ണവും കൂടുന്നു
കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പദ്ധതി പ്രകാരം പുതുതായി നിക്ഷേപം നടത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധന. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ കണക്കു പ്രകാരം ഡിസംബറില്‍ മാത്രം 14,22 ലക്ഷം പുതിയ എസ്‌ഐപി നിക്ഷേപമാണ് ഉണ്ടായിരിക്കുന്നത്. അതായത് നവംബറിലെ 10.63 ലക്ഷത്തേക്കാള്‍ 34 ശതമാനം അധികം.
അതേസമയം എസ്‌ഐപി നിക്ഷേപം അവസാനിപ്പിച്ചവരുടെ എണ്ണവും കൂടി വരുന്നുണ്ട്. 7.24 ലക്ഷം പേരാണ് നവംബറില്‍ നിക്ഷേപം അവസാനിപ്പിച്ചതെങ്കില്‍ ഡിസംബറില്‍ അത് 7.76 ലക്ഷമായി വര്‍ധിച്ചു.
8418 കോടി രൂപയാണ് ഡിസംബറില്‍ എസ്‌ഐപി നിക്ഷേപമായി എത്തിയത്. നവംബറില്‍ ഇത് 7302 കോടി രൂപയായിരുന്നു.
ഓഹരി വില ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം രണ്ടാം പകുതിയില്‍ ലാഭമെടുപ്പിന്റെ ഭാഗമായി ഇക്വിറ്റി ഫണ്ടുകള്‍ വിറ്റൊഴിയുന്നത് വ്യാപകമായിരുന്നു. പലരും മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് മാറി നേരിട്ട് ഓഹരി വിപണിയില്‍ നിക്ഷേപിക്കാനും തുടങ്ങിയിരുന്നു. ഡിസംബറിലും 13,121 കോടി രൂപയാണ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് പുറത്തേക്കൊഴുകിയത്. എസ്‌ഐപി നിക്ഷേപത്തിലെ വളര്‍ച്ച നിലനിര്‍ത്താനായാല്‍ മ്യൂച്വല്‍ ഫണ്ട് ഇന്‍ഡസ്ട്രിക്ക് തന്നെ അത് നേട്ടമാകും.