സ്വര്‍ണവില ഉയര്‍ന്നു, ഡോളര്‍, മറ്റ് ലോഹങ്ങളുടെ ഇന്നത്തെ നിലവാരമെങ്ങനെ?

കേരളത്തില്‍ 38000 രൂപയില്‍ നിന്നിറങ്ങാതെ സ്വര്‍ണവില.

Update:2022-06-06 16:10 IST

കേരളത്തില്‍ ഇന്നലെ മാറ്റമില്ലാതിരുന്ന സ്വര്‍ണ വില (Gold price) ഇന്ന് ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില (Gold price today) 38280 രൂപയായി. ജൂണ്‍ ആദ്യം കുറഞ്ഞ സ്വര്‍ണവില പിന്നീട് ഉയരുകയാണ് ഉണ്ടായത്.

ശനിയാഴ്ച പവന് 280 രൂപയും ഗ്രാമിന് 35 രൂരയും കുറഞ്ഞ് പവന് 38,200 രൂപയും ഗ്രാമിന് 4775 രൂപയുമായിരുന്നു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ നിലവില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4785 രൂപയായി.
സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നിട്ടിട്ടുണ്ട് 5 രൂപയാണ് വര്‍ധിച്ചത്. ശനിയാഴ്ച 30 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3950 രൂപയാണ്. ജൂണ്‍ മൂന്നിന് 45 രൂപ വര്‍ധിച്ചിരുന്നു.
അതേസമയം കേരളത്തില്‍, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വിപണിയില്‍ വെള്ളിയുടെ വില 67 രൂപയാണ്. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 100 രൂപയാണ്. രാജ്യാന്തര തലത്തില്‍ സ്വര്‍ണം വാരാന്ത്യത്തില്‍ കുത്തനെ ഇടിഞ്ഞിരുന്നു.
1874 ഡോളറില്‍ (Dollar) നിന്ന് 1850 ഡോളറിലേക്കായിരുന്നു സ്വര്‍ണത്തിന്റെ വീഴ്ച. ഇന്നു രാവിലെ സ്വര്‍ണം 1853-1854 ഡോളറിലാണ്.
ഡോളര്‍ സൂചിക (Dollar Index) ഉയരുകയാണ്. 102.15 ലാണു തിങ്കളാഴ്ച രാവിലെ സൂചിക. 77.63 രൂപയിലേക്കു കയറിയ ഡോളര്‍ വീണ്ടും കയറുമെന്നാണു സൂചന. ഡോളര്‍ സൂചിക ഉയരുകയാണ്.
102.15 ലാണു തിങ്കളാഴ്ച രാവിലെ സൂചിക നിന്നത്. 77.63 രൂപയിലേക്കു കയറിയ ഡോളര്‍ വീണ്ടും കയറുമെന്നാണു സൂചന. വ്യവസായിക ലോഹങ്ങള്‍ വാരാന്ത്യത്തില്‍ ഇടിഞ്ഞു. പലിശ കൂടുന്നതോടെ സാമ്പത്തിക വളര്‍ച്ച കുറയും എന്ന ആശങ്കയാണു കാരണം. സ്റ്റീല്‍ (Steel) വിലയും താഴ്ചയിലാണ്.


Tags:    

Similar News