വീണ്ടും ഇടിഞ്ഞ് സ്വര്‍ണവില; മാറ്റമില്ലാതെ വെള്ളി

തുടര്‍ച്ചയായി അഞ്ചാം തവണയാണ് സ്വര്‍ണത്തിന് വിലയിടിയുന്നത്

Update: 2024-01-09 06:44 GMT

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് വില 46,160 രൂപയായി. 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,770 രൂപയായി. 18 ഗ്രാം സ്വര്‍ണത്തിന് ഗ്രാമിന് 4,780 രൂപയാണ് വില.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തുടര്‍ച്ചയായി അഞ്ചാം തവണയാണ് സ്വര്‍ണത്തിന് വിലയിടിയുന്നത്. പുതുവര്‍ഷത്തില്‍ ജനുവരി രണ്ടിന് വില ഉയര്‍ന്നെങ്കിലും മൂന്നിന് 200 രൂപ കുറഞ്ഞ് വില 47000ത്തിന് താഴേക്ക് എത്തിയിരുന്നു. പിന്നീട് തുടര്‍ച്ചയായി സ്വര്‍ണവില ഇടിയുകയായിരുന്നു.

വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 103 രൂപയാണ് ഇന്നത്തെ വില.

Tags:    

Similar News