മൂന്നു ദിവസത്തിനുശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു
ഇന്ന് പവന് 35,760 രൂപയായി
കഴിഞ്ഞ മൂന്നു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് വര്‍ധനവിലേക്ക്. സ്വര്‍ണവില ചൊവ്വാഴ്ച പവന് വില 80 രൂപകൂടി 35,760 രൂപയായി. ഗ്രാമിന് 4470 രൂപയുമായി. 35,680 രൂപ നിലവാരത്തിലായിരുന്നു സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ഒരു പവന്റെവില.
എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 47,940 രൂപ നിലവാരത്തിലാണ്. നേരിയ ഇടിവോടെയാണ് വ്യാപാരം തുടരുന്നത്. ആഗോള വിപണിയിലും വിലയില്‍ വര്‍ധനവുണ്ടായി. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1836 ഡോളര്‍ നിലവാരത്തിലാണ്.