സ്വര്‍ണ വില 2022ലെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ഇന്ന് പവന് 560 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്

Update: 2022-03-05 07:45 GMT

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് പവന് 560 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 70 രൂപ വര്‍ധിച്ചതോടെ ഗ്രാമിന് 4,840 രൂപ എന്ന തോതിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 38,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 2022 ലെ ഏറ്റവും ഉയര്‍ന്ന നിലയും ഇതാണ്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ഉയരാന്‍ തുടങ്ങിയതോടെയാണ് സംസ്ഥാനത്തും സ്വര്‍ണവില കുതിക്കാന്‍ തുടങ്ങിയത്. ഇന്നലെ പവന് 320 രൂപയുടെ വര്‍ധനവാണുണ്ടായത്. 38,160 രൂപയായിരുന്നു ഇന്നലത്തെ വില. നിലവില്‍, ഒരു ഔണ്‍സ് സ്വര്‍ണത്തിന് 1940 ഡോളര്‍ എന്ന തോതിലാണ് അന്താരാഷ്ട്ര വിപണിയില്‍ വ്യാപാരം നടക്കുന്നത്. ഇതേ നില തുടരുകയാണെങ്കില്‍ 2000 ഡോളറിന് മുകളിലെത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.




Tags:    

Similar News